ഫോളോ ചെയ്യാം

Tuesday, 5 November 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 20 دروس الحديث - നബി صلى الله عليه وسلم യുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍

 



عَنْ عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِ، أَنَّهُ سَمِعَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «إِذَا سَمِعْتُمُ الْمُؤَذِّنَ، فَقُولُوا مِثْلَ مَا يَقُولُ ثُمَّ صَلُّوا عَلَيَّ، فَإِنَّهُ مَنْ صَلَّى عَلَيَّ صَلَاةً صَلَّى الله عَلَيْهِ بِهَا عَشْرًا، ثُمَّ سَلُوا اللهَ لِيَ الْوَسِيلَةَ، فَإِنَّهَا مَنْزِلَةٌ فِي الْجَنَّةِ، لَا تَنْبَغِي إِلَّا لِعَبْدٍ مِنْ عِبَادِ اللهِ، وَأَرْجُو أَنْ أَكُونَ أَنَا هُوَ، فَمَنْ سَأَلَ لِي الْوَسِيلَةَ حَلَّتْ لَهُ الشَّفَاعَةُ»-صحيح مسلم

അബ്ദുല്ലാഹിബ്നു അംറുബ്നില്‍ ആസ്വ് رضي الله عه നബി صلى الله عليه وسلم പറയുന്നതായി കേട്ടു. നിങ്ങള്‍ ബാങ്ക് വിളിക്കുന്നവന്‍ (പറയുന്നത്) കേട്ടാല്‍ അത് പോലെ നിങ്ങളും പറയുക. പിന്നെ നിങ്ങള്‍ എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലുക. നിശ്ചയം എന്‍റെ മേല്‍ ആരെങ്കിലും ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന് പത്ത് നന്‍മകള്‍ ചെയ്യും. പിന്നെ നിങ്ങള്‍ എനിക്ക് വേണ്ടി 'വസീല'യെ ചോദിക്കണം. അത് സ്വര്‍ഗ്ഗത്തിലെ ഒരു സ്ഥാനമാണ്. അല്ലാഹുവിന്‍റെ അടിമകളില്‍ ഒരാള്‍ക്ക് മാത്രമേ അത് ലഭിക്കുകയുള്ളൂ. അത് ഞാന്‍ ആകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആരെങ്കിലും എനിക്കായി 'വസീല'യെ ചോദിച്ചാല്‍ അവന് 'ശഫാഅത്ത്' അനുവദനീയമായി.


പാഠങ്ങള്‍

ഈ ഹദീസ് ബാങ്കിന്‍റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. 

ബാങ്ക് വിളിക്കുന്നവന്‍ പറയുന്നവ കേള്‍ക്കുന്നവരും പതുക്കെ പറയണം. ഇത് സുന്നത്താണ്. 

ബാങ്ക് വിളിച്ച് കഴിഞ്ഞ ഉടനെ നബി صلى الله عليه وسلم യുടെ മേല്‍ സ്വലാത്ത് ചൊല്ലിയതിന് ശേഷം ബാങ്കിന് ശേഷമുള്ള പ്രാര്‍ത്ഥന ചൊല്ലണം. 

അല്ലാഹുവിന്‍റെ അടിമകളില്‍ ഒരാള്‍ക്ക് മാത്രം ലഭിക്കുന്നതായ 'വസീല' എന്ന സ്വര്‍ഗ്ഗത്തിലെ സ്ഥാനം നബി صلى الله عليه وسلم ക്ക് വേണ്ടി ചോദിക്കുന്ന പദങ്ങളുള്ള പ്രാര്‍ത്ഥനയാണത്. 

ഈ കാര്യങ്ങള്‍ ബാങ്കിനോടനുബന്ധിച്ച് ആരെങ്കിലും ചെയ്താല്‍ അവന് റസൂല്‍ صلى الله عليه وسلم യുടെ 'ശഫാഅത്ത്' ലഭിക്കും. 

നബി صلى الله عليه وسلم യുടെ മേല്‍ ആരെങ്കിലും ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന് പത്ത് ഗുണങ്ങള്‍ നല്‍കും എന്ന് കൂടി ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. 

ഈ കാര്യങ്ങള്‍ നാം നമ്മുടെ ജീവിതത്തില്‍ പതിവാക്കുക.

No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...