ഫോളോ ചെയ്യാം

Friday, 8 November 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 25 دروس الحديث - മയത്തോടെ പെരുമാറുക

 



عَنْ عَائِشَةَ، زَوْجِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «إِنَّ الرِّفْقَ لَا يَكُونُ فِي شَيْءٍ إِلَّا زَانَهُ، وَلَا يُنْزَعُ مِنْ شَيْءٍ إِلَّا شَانَهُ»- صحيح مسلم

ആഇശ ശرضي الله عنها നിവേദനം. നബി صلى الله عليه وسلم പറഞ്ഞു: നിശ്ചയം ഏതൊരു കാര്യത്തില്‍ കാരുണ്യം (നിര്‍മല സ്വഭാവം) ഉണ്ടോ അത് അതിനെ അലങ്കരിക്കും, ഏതൊരു കാര്യത്തില്‍ നിന്ന് നിര്‍മല സ്വഭാവം ഊരിപ്പോകുന്നോ അത് അതിനെ ന്യൂനതയുള്ളതാക്കും

عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «يَسِّرُوا وَلاَ تُعَسِّرُوا، وَبَشِّرُوا، وَلاَ تُنَفِّرُوا»-صحيح البخاري

അനസ് رضي الله عنه നിവേദനം. നബി صلى الله عليه وسلم പറഞ്ഞു: നിങ്ങള്‍ എളുപ്പമാക്കുക, നിങ്ങള്‍ പ്രയാസമുണ്ടാക്കരുത്. നിങ്ങള്‍ സന്തോഷവാര്‍ത്ത അറിയിക്കുക, നിങ്ങള്‍ വെറുപ്പിക്കരുത്.

عَنْ جَابِرٍ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «الْمُؤْمِنُ يَأْلَفُ وَيُؤْلَفُ، وَلَا خَيْرَ فِيمَنْ لَا يَأْلَفُ، وَلَا يُؤْلَفُ، وَخَيْرُ النَّاسِ أَنْفَعُهُمْ لِلنَّاسِ»-رواه الطبراني في المعجم الأوسط، حديث:5895- حديث حسن

റസൂല്‍ صلى الله عليه وسلم പറഞ്ഞു: വിശ്വാസി (ജനങ്ങളുമായി) ഇണങ്ങുകയും, ഇണങ്ങപ്പെടുകയും (ജനങ്ങള്‍ വിശ്വാസിയുമായും ഇണങ്ങും) ചെയ്യും. ഇണങ്ങുകയും ഇണങ്ങപ്പെടുകയും ചെയ്യാത്തവനില്‍ ഒരു നന്‍മയുമില്ല. ജനങ്ങളില്‍ ഉത്തമന്‍ അവരില്‍ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരമുള്ളവനാണ്.


പാഠങ്ങള്‍:

    ജനങ്ങളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട   കാര്യങ്ങളാണ് ഈ ഹദീസുകളില്‍ നിന്ന് പഠിക്കാനുള്ളത്. 

ആളുകളോട് പെരുമാറുമ്പോള്‍ നല്ല മനസ്സോടെയും, കാരുണ്യത്തോടെയും പെരുമാറണം. 

അമുസ്ലിംകളോട് പോലും ഈ തരത്തിലാണ് പെരുമാറേണ്ടതെന്ന് നബി صلى الله عليه وسلم പഠിപ്പിച്ചിട്ടുണ്ട്. 

ഏതൊരു കാര്യത്തിലും ഈ നിര്‍മല സ്വഭാവം ഉണ്ടാവണം. എങ്കില്‍ അത് അതിനെ നന്നാക്കും. അത് നഷ്ടപ്പെട്ടാല്‍ കാര്യങ്ങള്‍ ന്യൂനതയുള്ളതാവും.


    ആളുകള്‍ക്ക് എളുപ്പമുണ്ടാക്കണം. അവര്‍ക്ക് പ്രയാസമു ള്ളത് നമ്മില്‍ നിന്ന് ഉണ്ടായിക്കൂടാ. അവര്‍ക്ക് സന്തോഷം പകരുന്ന നല്ല വാക്കുകള്‍ അവരോട് പറയണം. അവരെ വെറുപ്പിക്കരുത്. 

ഹഖ് പറയുന്നതില്‍ ഈ കാര്യം ബാധകമല്ല. എന്നാല്‍ ഹഖ് പറയുമ്പോഴും അത് അതിന്‍റെ രൂപത്തിലും ശൈലിയിലും പറയുകയും വേണം. 

ഒരിക്കല്‍ ഫജ്ര്‍ നമസ്കാരത്തില്‍ വൈകി വരുന്ന ഒരാള്‍ നബി  صلى الله عليه وسلم യോട് പരാതി പറഞ്ഞു: റസൂലേ.. ഇന്ന ആള്‍ വളരെയധികം നീട്ടി ഓതിയിട്ട് എനിക്ക് നില്‍ക്കാന്‍ സാധിക്കുന്നില്ല. അതിനാലാണ് ഞാന്‍ വൈകുന്നത്. അപ്പോള്‍ റസൂല്‍ صلى الله عليه وسلم ദേഷ്യപ്പെട്ട് കൊണ്ട് പറഞ്ഞു: നിങ്ങളില്‍ ചില വെറുപ്പിക്കുന്നവരുണ്ട്.. 

നിങ്ങളില്‍ ആരെങ്കിലും ഇമാമായി നമസ്കാരം നിര്‍വ്വഹിക്കുകയാണെങ്കില്‍ അവന്‍ നമസ്കാരം ചുരുക്കട്ടെ.. ഒരു കാര്യത്തിലും ജനങ്ങളെ ഇങ്ങനെ വെറുപ്പിക്കാന്‍ പറ്റില്ല എന്നാണ് റസൂല്‍ صلى الله عليه وسلم യുടെ അധ്യാപനം.


    ഒരു വിശ്വാസി ജനങ്ങളോട് ഇണങ്ങി ജീവിക്കുന്നവനാണ്. ജനങ്ങളോട് ഇണങ്ങി ജീവിക്കാത്തവനിലും, ജനങ്ങള്‍ ഇണങ്ങാത്തവനിലും ഒരു നന്‍മയുമില്ല എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നത്. ജനങ്ങളില്‍ ഉത്തമന്‍ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരമുള്ളവനാണ്.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...