ഫോളോ ചെയ്യാം

Monday, 11 November 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 35 دروس الحديث - നബിമാരുടെ ക്വബ്'റിടങ്ങളെ ആരാധനാലയമാക്കരുത്

 



عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ فِي مَرَضِهِ الَّذِي مَاتَ فِيهِ: «لَعَنَ اللَّهُ اليَهُودَ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسْجِدًا»، قَالَتْ: وَلَوْلاَ ذَلِكَ لَأَبْرَزُوا قَبْرَهُ غَيْرَ أَنِّي أَخْشَى أَنْ يُتَّخَذَ مَسْجِدًا- رواه البخاري ومسلم

അഇശ رضي الله عنها നിവേദനം, അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم മരണപ്പെട്ടതായ രോഗാവസ്ഥയില്‍ صلى الله عليه وسلم പറഞ്ഞു: ജൂത-ക്രിസ്ത്യാനികളെ അല്ലാഹു ശപിച്ചിരിക്കുന്നു, അവര്‍ അവരുടെ നബിമാരുടെ ക്വബ്റിടങ്ങളെ ആരാധനാലയമാക്കിയിരിക്കുന്നു. ആഇശ رضي الله عنها പറഞ്ഞു: ക്വബ്റിനെ ആരാധനാലയമാക്കുമെന്ന ഭയം) ഇല്ലായിരുന്നെങ്കില്‍ അവര്‍ നബി صلى الله عليه وسلم യുടെ ക്വബ്റിനെ വെളിവാക്കുമായിയരുന്നു (അഥവാ മതില്‍ കെട്ടി മറക്കുമായിരുന്നില്ല), പക്ഷേ അത് ആരാധനാ കേന്ദ്രമാക്കപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.  (ബുഖാരി, മുസ്ലിം)


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍


  ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ رضي الله عنها , മരണം: ഹി-57


 ക്വബ്റുകള്‍ കെട്ടിപ്പൊക്കി അവിടെ ആരാധനാ കേന്ദ്രമാക്കുന്നതിനെ താക്കീത് ചെയ്യുന്ന ഹദീസ് ആണിത്.


 ഇന്ന് മുസ്ലിം സമൂഹത്തില്‍ പലയിടങ്ങളിലും കാണുന്ന ക്വബ്റാരാധന ആദ്യം എതിര്‍ത്തത് നബി صلى الله عليه وسلم ആണ്.


 മരണ വേളയില്‍ ഉള്ള രോഗത്തിന്‍റെ സമയത്താണ് നബി صلى الله عليه وسلم ഈ കാര്യം പറഞ്ഞതെന്ന് ആഇശ رضي الله عنها പറയുന്നു. അപ്പോള്‍ അത്രക്ക് പ്രാധാന്യമുള്ള വിഷയമാണ് ഇത്.


 നബി صلى الله عليه وسلم തന്‍റെ ക്വബ്റിനെ ആരാധിക്കപ്പെടുന്ന വസ്തു ആക്കരുതേ എന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്.


 ക്വബ്റുകള്‍ കെട്ടിപ്പൊക്കുന്നത് ഹറാമും, ബിദ്അത്തുമാണ്. ക്വബ്റാളിയോട് തേടുന്നതും, അവരോട് സങ്കടം പറയുന്നതും കടുത്ത ശിര്‍ക്കുമാണ്.


 ജൂത-ക്രിസ്ത്യാനികള്‍ അവരുടെ നബിമാരുടെ ക്വബ്റുകളെ ആരാധനാ കേന്ദ്രമാക്കിയത് അവര്‍ക്ക് അല്ലാഹുവിന്‍റെ ശാപം കിട്ടാന്‍ കാരണമായി എന്ന് ഹദീസില്‍ നിന്ന് മനസ്സിലാക്കാം.


 അവരെ പിന്തുടര്‍ന്ന് ആ പണി ചെയ്യുന്നവര്‍ക്കൊക്കെ അല്ലാഹുവിന്‍റെ ശാപമുണ്ടകുമെന്നാണ് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നത്.


 നബി صلى الله عليه وسلم തന്‍റെ ക്വബ്റിനെ ആരാധനാലയമാക്കമെന്ന് ഭയപ്പെട്ടതിനാലാണ് ആഇശ رضي الله عنها ക്വബ്റിനെ വെളിവാക്കാതെ മറച്ച് വെച്ചത്.


 സ്വഹാബിമാരുടെ കാലം മുതല്‍ അവിടെ മറ വന്നിട്ടുണ്ട്.


 അഞ്ച് കോണുള്ള വന്‍മതില്‍ കൊണ്ട് ആദ്യ കാലം മുതല്‍ ക്വബ്റിനെ മറച്ച് വെച്ചിട്ടുണ്ട്.


 നൂറ്റാണ്ടുകളായിട്ട് നബി صلى الله عليه وسلم യുടെ ക്വബ്ര്‍ ആരും കണ്ടിട്ടില്ല.


 ഈ കാലത്ത് മദീനയില്‍ പോകുന്ന ഒരാള്‍ക്കും നബി صلى الله عليه وسلم യുടെ ക്വബ്ര്‍ കാണാന്‍ സാധ്യമല്ല.


 എന്നാല്‍ നബി صلى الله عليه وسلم യുടെ ക്വബ്ര്‍ കെട്ടിപ്പൊക്കിയിട്ടുമില്ല, അത് ഒരു ചാണ്‍ ഉയരത്തില്‍ മണ്‍കൂനയായിട്ട് മാത്രമാണ് ഉള്ളത് എന്ന് പണ്ഡിതന്‍മാര്‍ പറയുന്നണ്ട്.


 ക്വബ്റുകള്‍ കെട്ടിപ്പൊക്കുന്നവര്‍ ചെയ്യുന്നത് നബി صلى الله عليه وسلم മുന്നറിയിപ്പ് നല്‍കിയ കാര്യമായ ജൂത-ക്രിസ്ത്യാനികളെ പിന്‍പറ്റലാണ്.


 ഇതിലൂടെ അവര്‍ ചെയ്യുന്നത് വലിയ അപരാധവും, നബി صلى الله عليه وسلم യോടുള്ള ധിക്കാരവുമാണ്.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...