ഫോളോ ചെയ്യാം

Saturday, 9 November 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 27 دروس الحديث - വ്യഭിചാരം വലിയ അപകടം

 



عن أَبي هريرة رضي الله عنه: أنَّ النبيَّ صلى الله عليه وسلم، قَالَ:كُتِبَ عَلَى ابْن آدَمَ نَصِيبُهُ مِنَ الزِّنَا مُدْرِكُ ذَلِكَ لا مَحَالَةَ: العَيْنَانِ زِنَاهُمَا النَّظَرُ، وَالأُذُنَانِ زِنَاهُمَا الاسْتِمَاعُ، وَاللِّسَانُ زِناهُ الكَلاَمُ، وَاليَدُ زِنَاهَا البَطْشُ، وَالرِّجْلُ زِنَاهَا الخُطَا،  والقَلْبُ يَهْوَى وَيَتَمَنَّى، وَيُصَدِّقُ ذَلِكَ الفَرْجُ أَوْ يُكَذِّبُهُ- رواه مسلم

അബൂ ഹുറൈറ رضي الله عنه വില്‍ നിന്ന്. നബി صلى الله عليه وسلم പറഞ്ഞു: ആദം സന്തതിയുടെ മേല്‍ വ്യഭിചാരത്തില്‍ നിന്നുള്ള അവന്‍റെ ഓഹരി എഴുതപ്പെട്ടിരിക്കുന്നു. അതവനെ ബാധിക്കും, അത് അസംബന്ധമല്ല. രണ്ട് കണ്ണുകള്‍, അവയുടെ വ്യഭിചാരം നോട്ടമാണ്. രണ്ട് കാതുകള്‍, അവയുടെ വ്യഭിചാരം കേള്‍ക്കലാണ്. നാവിന്‍റെ വ്യഭിചാരം സംസാരമാണ്. കയ്യിന്‍റെ വ്യഭിചാരം പിടുത്തമാണ്. കാലിന്‍റെ വ്യഭിചാരം നടത്തമാണ്. ഹൃദയം ഇച്ഛിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അത് സത്യപ്പെടുത്തുകയോ, കളവാക്കുകയോ ചെയ്യുന്നു.


പാഠങ്ങള്‍:


വ്യഭിചാരം എന്ന വലിയ തിന്‍മയെ കുറിച്ചാണ് ഈ ഹദീസ് അറിയിക്കുന്നത്. 

    ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് വ്യഭിചാരത്തിന്‍റെ അംശം മനുഷ്യ ജീവിതത്തില്‍ ഉണ്ടാകാനിടയുണ്ട് എന്ന് റസൂല്‍ صلى الله عليه وسلم പറയുന്നു. 

    എല്ലാം സൂക്ഷിക്കപ്പെടേണ്ടവയും അപകടകാരികളുമാണെന്ന് നാം മനസ്സിലാക്കണം. 

 കണ്ണ് കൊണ്ടുള്ള വ്യഭിചാരം, 

 ചെവികള്‍ കൊണ്ടുള്ള വ്യഭിചാരം, 

 നാവ് കൊണ്ടുള്ള വ്യഭിചാരം, 

 കൈ കൊണ്ടുള്ള വ്യഭിചാരം, 

കാല്‍ കൊണ്ടുള്ള വ്യഭി ചാരം, 

ഹൃദയം കൊണ്ടുള്ള വ്യഭിചാരം, 

ഗുഹ്യസ്ഥാനം കൊണ്ടുള്ള വ്യഭിചാരം 

എന്നിങ്ങനെ വിവിധ ഇനങ്ങളായി വ്യഭിചാരത്തെ തരം തിരിക്കപ്പെട്ടിരിക്കുന്നു. 

    ഓരോ അവയവങ്ങളും ഓരോ നിലക്ക് വ്യഭിചാരത്തിന്‍റെ അംശത്തില്‍ പങ്ക് ചേരുന്നു. ഗുഹ്യാവയവം അതിനെ പൂര്‍ണാര്‍ത്ഥത്തില്‍ സാക്ഷാത്കരിക്കുന്നു.

    അശ്ലീലങ്ങളിലേക്കും, അന്യസ്ത്രീകളിലേക്കും അനര്‍ഹമായി നോക്കലാണ് കണ്ണ് കൊണ്ടുള്ള വ്യഭിചാരം. അത്തരം കാര്യങ്ങളെ കേള്‍ക്കല്‍ കാതുകള്‍ കൊണ്ടുള്ള വ്യഭിചാരമാണ്. 

    അശ്ലീല കാര്യങ്ങള്‍ പറഞ്ഞാസ്വദിക്കല്‍ നാവ് കൊണ്ടുള്ള വ്യഭിചാരമാണ്. 

    അന്യസ്ത്രീകളെ തൊടലും, പിടിക്കലും കൈ കൊണ്ടുള്ള വ്യഭിചാരമാണ്. 

    ഇത്തരം കാര്യങ്ങളിലേക്ക് നടക്കല്‍ കാലിന്‍റെയും, അനര്‍ഹമായ ഇത്തരം കാര്യങ്ങളെ ആഗ്രഹിക്കലും, ഇച്ഛിക്കലും ഹൃദയത്തിന്‍റേയും വ്യഭിചാരമാണ്.     

    ഗുഹ്യസ്ഥാനം ഇതിനെയെല്ലാം ഒന്നിച്ച് നടപ്പിലാക്കുന്നു. 

     വ്യഭിചാരവുമായി ബന്ധപ്പെട്ട ഈ ഇനങ്ങളെല്ലാം കുറ്റകരം തന്നെയാണെന്ന് നാം മനസ്സിലാക്കണം.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...