عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم
لاَ صَلاَةَ لِمَنْ لاَ وُضُوءَ لَهُ وَلاَ وُضُوءَ لِمَنْ لَمْ يَذْكُرِ اسْمَ اللَّهِ
تَعَالَى عَلَيْهِ- رواه أبو داود وابن ماجه ، قال الالباني: صحيح
അബൂ ഹുറൈറ رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: വുദ്വൂഇല്ലാ ത്തവന് നമസ്കാരമില്ല, (വുദൂഅ് ചെയ്യുമ്പോള്‍) അല്ലാഹുവിന്‍റെ നാമം ഉച്ഛരിക്കാത്തവന് വുദ്വൂഉം ഇല്ല.
عَنْ عُثْمَانَ بْنِ عَفَّانَ، قَالَ: قَالَ
رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ
خَرَجَتْ خَطَايَاهُ مِنْ جَسَدِهِ، حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِهِ»-صحيح
مسلم
ഉഥ്മാന്‍ബ്നു അഫ്ഫാന്‍ رضي الله عنه പറഞ്ഞു. റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ആരെങ്കിലും വുദ്വൂഅ് ചെയ്യുകയും വുദ്വൂഅ് നന്നാക്കുകയും ചെയ്താല്‍ അവന്‍റെ ശരീരത്തില്‍ നിന്ന് അവന്‍റെ പാപങ്ങള്‍ പുറത്ത് പോകും, അവന്‍റെ നഖങ്ങള്‍ക്കടിയിലൂടെ വരെ (അവ പുറത്ത് പോകും).
പാഠങ്ങള്‍
വുദൂഇന്‍റെ ശ്രേഷ്ഠതകള്‍ ചുരുക്കത്തില്‍
1- വുദ്വൂഇല്ലാതെ നമസ്കാരം ശരിയാവുകയില്ല. അത് അല്ലാഹു സ്വീകരിക്കുകയുമില്ല.
2- വുദ്വൂഇന്‍റെ അവയങ്ങള്‍ പരലോകത്ത് പ്രകാശിക്കുന്നവ യാകും.
3- വുദ്വൂഇന്‍റെ പ്രകാശിക്കുന്ന ഭാഗങ്ങള്‍ പരലോകത്ത് വിശ്വാസികള്‍ക്കുള്ള അടയാളമാണ്. റസൂല്‍ صلى الله عليه وسلم യുടെ ഉമ്മത്തിലെ ആളുകളെ അത് മൂലം റസൂല്‍ صلى الله عليه وسلم ക്ക് തിരിച്ചറിയാനാവും.
4- വുദ്വൂഅ് പൂര്‍ണമായി ചെയ്യുകയും അതിന് ശേഷം രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്താല്‍ അവന്‍ മുമ്പ് ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടും.
5- വുദ്വൂഅ് ചെയ്ത് അതിന് ശേഷം ആരെങ്കിലും
أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ، وَاجْعَلْنِي مِنَ المُتَطَهِّرِينَ- (الترمذي: صحيح)
എന്ന് പറഞ്ഞാല്‍ പരലോകത്ത് അവന് സ്വര്‍ഗ്ഗത്തിന്‍റെ എട്ട് കവാടങ്ങളും തുറന്ന് കൊടുക്കപ്പെടും. അവന്‍ ഉദ്ദേശിക്കുന്നതിലൂടെ അവന് പ്രവേശിക്കാം.

No comments:
Post a Comment