عَنْ صَفِيَّةَ، عَنْ بَعْضِ أَزْوَاجِ النَّبِيِّ صَلَّى اللهُ عَلَيْهِ
وَسَلَّمَ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَنْ أَتَى عَرَّافًا
فَسَأَلَهُ عَنْ شَيْءٍ، لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ لَيْلَةً»- صحيح
مسلم
സ്വഫിയ്യ رضي الله عنها നബി صلى الله عليه وسلم യുടെ ചില ഭാര്യമാരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യു ന്നു. നബി صلى الله عليه وسلم പറഞ്ഞു: ആരെങ്കിലും ജോത്സ്യനെ സമീപിക്കുകയും അവനോട് വല്ലതും ചോദിക്കുകയും ചെയ്താല്‍ അവന്‍റെ 40 ദിവസത്തെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല.
പാഠങ്ങള്‍:
ഭാവി അറിയാനോ, കളഞ്ഞ് പോയ വസ്തുക്കള്‍ കണ്ടെ ത്താനോ വേണ്ടി ആരെങ്കിലും ജോത്സ്യന്മാരെയോ, ഇത്തരം പണികള്‍ ചെയ്യുന്ന തങ്ങന്‍മാരേയോ മറ്റോ സമീപിച്ചാല്‍ അവന്‍റെ നാല്‍പത് ദിവസത്തെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല.
കാരണം അദൃശ്യജ്ഞാനങ്ങള്‍ അവര്‍ക്കറിയുകയില്ല. അവ അല്ലാഹുവിന് മാത്രമേ അറിയൂ. ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി അവരെ സമീപിക്കുന്നത് ഗുരുതരമായ തെറ്റാണ്.
കൈനോട്ടവും, ലക്ഷണം നോക്കി ഭാവി പറയലും പോലെയുള്ളതെല്ലാം ഈ ഗണത്തില്‍ പെടും.
അദൃശ്യജ്ഞാനത്തിന്‍റെ താക്കോലുകള്‍ അല്ലാഹുവിന്‍റെ പക്കലാണെന്ന് വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും കൃത്യമായി പഠിപ്പിക്കുന്നുണ്ട്.
അദൃശ്യജ്ഞാനത്തിന്‍റെ താക്കോലുകള്‍
അല്ലാഹുവിന് മാത്രം അറിയുന്ന അദൃശ്യജ്ഞാനത്തിന്‍റെ താക്കോലുകളായ അഞ്ച് കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നമു ക്ക് പഠിക്കാം.
ﭧ ﭨ ﭽإِنَّ اللَّهَ عِنْدَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ وَمَا تَدْرِي نَفْسٌ مَاذَا تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللَّهَ عَلِيمٌ خَبِيرٌﭼ لقمان: ٣٤
തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
عَنِ
ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ،
قَالَ: " مَفَاتِيحُ الغَيْبِ خَمْسٌ، لاَ يَعْلَمُهَا إِلَّا اللَّهُ: لاَ يَعْلَمُ
مَا تَغِيضُ الأَرْحَامُ إِلَّا اللَّهُ، وَلاَ يَعْلَمُ مَا فِي غَدٍ إِلَّا اللَّهُ،
وَلاَ يَعْلَمُ مَتَى يَأْتِي المَطَرُ أَحَدٌ إِلَّا اللَّهُ، وَلاَ تَدْرِي نَفْسٌ
بِأَيِّ أَرْضٍ تَمُوتُ إِلَّا اللَّهُ، وَلاَ يَعْلَمُ مَتَى تَقُومُ السَّاعَةُ إِلَّا
اللَّهُ "- أخرجه البخاري- 9/116
ഇബ്നു ഉമര്‍ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറഞ്ഞു: അദൃശ്യജ്ഞാനത്തിന്‍റെ താക്കോലുകള്‍ അഞ്ചെണ്ണമാകുന്നു, അവ അല്ലാഹുവിനല്ലാതെ അറിയുകയില്ല. ഗര്‍ഭാശയത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ അല്ലാഹുവിനല്ലാതെ അറിയുകയില്ല, നാളത്തെ കാര്യം അല്ലാഹുവിനല്ലാതെ അറിയുകയില്ല, എപ്പോള്‍ മഴ വരും എന്ന് അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും അറിയുകയില്ല, ഏത് ഭൂമിയില്‍ വെച്ച് മരിക്കും എന്ന് അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും അറിയുകയില്ല, അന്ത്യദിനം എപ്പോള്‍ സംഭവിക്കും എന്നത് അല്ലാഹുവിനല്ലാതെ അറിയുകയില്ല.
ഇതില്‍ പറയപ്പെട്ട അഞ്ച് കാര്യങ്ങള്‍:
അന്ത്യദിനത്തെ കുറിച്ചുള്ള അറിവ്,
മഴ പെയ്യുന്നതെപ്പോള്‍ എന്നതിനെ കുറിച്ചുള്ള അറിവ്,
ഗര്‍ഭാശയങ്ങളിലുള്ളതിനെ കുറിച്ചുള്ള അറിവ്,
നാളെ എന്ത് ചെയ്യും എന്നതിനെ കുറിച്ച അറിവ്,
എവിടെ വെച്ച് മരിക്കും എന്നതിനെ കുറിച്ചുള്ള അറിവ്.
.png)
No comments:
Post a Comment