عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم
يَا أَبَا هُرَيْرَةَ كُنْ وَرِعًا تَكُنْ أَعْبَدَ النَّاسِ وَكُنْ قَنِعًا تَكُنْ
أَشْكَرَ النَّاسِ وَأَحِبَّ لِلنَّاسِ مَا تُحِبُّ لِنَفْسِكَ تَكُنْ مُؤْمِنًا وَأَحَسِنْ
جِوَارَ مَنْ جَاوَرَكَ تَكُنْ مُسْلِمًا وَأَقِلَّ
الضَّحِكَ فَإِنَّ كَثْرَةَ الضَّحِكِ تُمِيتُ الْقَلْبَ - رواه ابن ماجه في كتاب الزهد
، قال الألباني: صحيح
അബൂ ഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു: ഏ അബൂഹുറൈറാ.. താങ്കള്‍ സൂക്ഷ്മതയുള്ളവനാകണം; എങ്കില്‍ താങ്കള്‍ ജനങ്ങളില്‍ ഏറ്റവും ആരാധനകള്‍ ചെയ്യുന്നവനാകും, താങ്കള്‍ (ജീവിതത്തില്‍) തൃപ്തിയുള്ളവനാകണം; എങ്കില്‍ താങ്കള്‍ ജനങ്ങളില്‍ ഏറ്റവും നന്ദിയുള്ളവനാകും, താങ്കള്‍ സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് ജനങ്ങള്‍ക്കും ഇഷ്ടപ്പെടുക; എങ്കില്‍ താങ്കള്‍ വിശ്വാസിയാകും, താങ്കള്‍ താങ്കളോട് അടുത്ത അയല്‍ക്കാരോട് നന്മ ചെയ്യുക; എങ്കില്‍ താങ്കള്‍ മുസ്ലിം ആയിത്തീരും, താങ്കള്‍ ചിരി കുറക്കുക; നിശ്ചയം ചിരി വര്‍ധിപ്പിക്കല്‍ ഹൃദയത്തെ മരിപ്പിക്കും.
പാഠങ്ങള്‍
റസൂല്‍ صلى الله عليه وسلم യുടെ ചില ഉപദേശങ്ങളാണ് ഈ ഹദീസില്‍ ഉള്ളത്.
അവ:
ജീവിതത്തില്‍ തിന്‍മകളെ സൂക്ഷിച്ച് ഒരാള്‍ക്ക് ജീവിക്കാന്‍ സാധിച്ചാല്‍ അവന്‍ ഏറ്റവും അധികം ഇബാദത്തെടുക്കുന്നവനായിത്തീരും.
ജീവിതത്തില്‍ കിട്ടിയ അനുഗ്രഹങ്ങളില്‍ ആത്മസംതൃപ്തി കൈവരിക്കാന്‍ സാധിച്ചാല്‍ നന്ദിയുള്ള അടിമയായി അവന്‍ മാറും.
സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് ജനങ്ങള്‍ക്കും കിട്ടണം എന്ന് ഇഷ്ടപ്പെട്ടാല്‍ അവന്‍ യഥാര്‍ത്ഥ വിശ്വാസിയാണ്.
അഥവാ സ്വാര്‍ത്ഥത വെടിയണം എന്ന് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നു.
ഒരാള്‍ തന്‍റെ അടുത്തവരായ ആളുകളോട് നല്ല നിലക്ക് പെരുമാറിയാല്‍ അവന്‍ യഥാര്‍ത്ഥ മുസ്ലിം ആകും.
ചിരി കുറച്ചാല്‍ അതാണ് നല്ല ജീവിതത്തിന് ഉത്തമം. കാരണം ധാരാളം ചിരിക്കുന്നത് ഹൃദയത്തെ മരിപ്പിക്കും.
ഒരുപാട് ആശയങ്ങള്‍ നല്‍കുന്ന ഉപദേശങ്ങളാണിവ.

No comments:
Post a Comment