عن أبي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ رَسُولُ اللَّهِ
صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ شَهِدَ الجَنَازَةَ حَتَّى يُصَلِّيَ، فَلَهُ
قِيرَاطٌ، وَمَنْ شَهِدَ حَتَّى تُدْفَنَ كَانَ لَهُ قِيرَاطَانِ»، قِيلَ: وَمَا القِيرَاطَانِ؟
قَالَ: «مِثْلُ الجَبَلَيْنِ العَظِيمَيْنِ»-متفق عليه
അബൂഹുറൈറ رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: ആരെങ്കിലും നമസ്കാരം വരെ ജനാസയില്‍ സാക്ഷിയായാല്‍ അവന് ഒരു ക്വീറാത്വ് പ്രതിഫലം ഉണ്ട്. മറമാടപ്പെടുന്നത് വരെ ആരെങ്കിലും (ജനാസയില്‍) സാക്ഷിയായാല്‍ അവന് രണ്ട് ക്വീറാത്വ് പ്രതിഫലമുണ്ട്. ചോദിക്കപ്പെട്ടു: എന്താണ് ഈ രണ്ട് ക്വീറാത്വ് എന്ന് പറഞ്ഞാല്‍? റസൂല്‍ صلى الله عليه وسلم പറഞ്ഞു: രണ്ട് വലിയ മലകളെ പോലുള്ളത്.
പാഠങ്ങള്‍:
ഒരാള്‍ മരിച്ചാല്‍ അയാളുടെ ജനാസയെ അനുഗമിക്കല്‍ ഒരു മുസ്ലിമിന് അവനോടുള്ള ബാധ്യതയില്‍ പെട്ടതാണ്. ഈ അനുഗമിക്കല്‍ രണ്ട് രൂപത്തില്‍ ഉണ്ടെന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം.
ഒന്ന്: മയ്യിത്ത് നമസ്കാരം വരെയുള്ള അനുഗമിക്കല്‍,
രണ്ട്: മയ്യിത്ത് മറമാടിക്കഴിയുന്നത് വരെയുള്ള അനുഗമിക്കല്‍.
ഈ രണ്ടില്‍ ഏതും സ്വീകരിക്കാം. എന്നാല്‍ രണ്ടാമത്തേതാണ് ശ്രേഷ്ടമായിട്ടുള്ളത്.
നമ്മില്‍ പലരും ഈ കാര്യത്തില്‍ വന്‍ വീഴ്ച വരുത്തുന്നവരാണ്.
മയ്യിത്ത് നമസ്കാരം വരെ നിന്ന് ഒരു പര്‍വതം കണക്കെയുള്ള പ്രതിഫലം നേടാന്‍ നില്‍ക്കാതെ മയ്യിത്ത് കണ്ട് മടങ്ങുന്ന രീതിയാണ് നമ്മില്‍ പലര്‍ക്കുമുള്ളത്. അത്തരക്കാര്‍ ഈ ഹദീസ് മുഖവിലക്കെടുക്കണം.
ഇനി മറമാടപ്പെടുന്നത് വരെ ജനാസയില്‍ സാക്ഷിയായാല്‍ രണ്ട് വലിയ മലകള്‍ കണക്കെയുള്ള നന്‍മയുടെ കൂമ്പാരങ്ങള്‍ അവന് ലഭിക്കും എന്ന് റസൂല്‍ صلى الله عليه وسلم പഠിപ്പിക്കുന്നു.
മയ്യിത്ത് നമസ്കാരം:
നാല് തക്ബീറുകളാണ് ഈ നമസ്കാരത്തിന് ഉള്ളത്.
ഓരോ തക്ബീറിനോടൊപ്പവും രണ്ടണ്ട് കൈകള്‍ ചുമലുകള്‍ക്ക് നേരെ ഉയര്‍ത്തിയ ശേഷം നെഞ്ചുകളില്‍ വെക്കേണ്ടതാണ്.
ഒന്നാം തക്ബീറിന് ശേഷം സൂറത്തുല്‍ ഫാതിഹ ഓതുക, ശേഷം കൈകള്‍ ചുമലുകള്‍ക്ക് നേരെ ഉയര്‍ത്തി രണ്ടാമത്തെ തക്ബീര്‍ ചൊല്ലിയതിന് ശേഷം നബി صلى الله عليه وسلم യുടെ പേരില്‍ സ്വലാത്ത് ചൊല്ലുക, മൂന്നാമത്തെ തക്ബീറിന്ന് ശേഷം മയ്യിത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക, പ്രാര്‍ത്ഥനയുടെ രൂപം:
اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ وَعَافِهِ وَاعْفُ عَنْهُ وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَضَ مِنَ الدَّنَسِ وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ وَأَهْلاً خَيْرًا مِنْ أَهْلِهِ وَزَوْجًا خَيْرًا مِنْ زَوْجِهِ وَأَدْخِلْهُ الْجَنَّةَ وَأَعِذْهُ مِنْ عَذَابِ الْقَبْرِ أَوْ مِنْ عَذَابِ النَّارِ. (أخرجه مسلم)
അര്‍ത്ഥം:
അല്ലാഹുവേ, ഇയാള്‍ക്ക് നീ പൊറുത്ത് കൊടുക്കുകയും കാരുണ്യം കാണിക്കുകയും ചെയ്യേണമേ. ഇയാള്‍ക്ക് സൗഖ്യം നല്‍കുകയും ഇയാളോട് വിട്ടുവീഴ്ച കാണിക്കുകയും ചെയ്യേണമേ. ഇയാള്‍ക്ക് മാന്യമായ ആദിത്യം നല്‍കുകയും ഇയാളുടെ പ്രവേശന സ്ഥലം വിശാലമാക്കുകയും ചെയ്യേണമേ. വെള്ളം കൊണ്ടും മഞ്ഞ് കൊണ്ടും ആലിപ്പഴം കൊണ്ടും ഇയാളെ കഴുകേണമേ. വെള്ള വസ് ത്രം അഴുക്കില്‍ നിന്ന് ശുദ്ധിയാക്കപ്പെടുന്നത് പോലെ ഇയാളെ പാപ ങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ. ഇയാളുടെ വീടിനേക്കാള്‍ ഉത്തമ മായ ഒരു വീടും ഇയാളുടെ കുടുംബത്തേക്കാള്‍ ഉത്തമമായ ഒരു കു ടുംബത്തേയും ഇയാളുടെ ഇണയേക്കാള്‍ ഉത്തമമായ ഒരു ഇണയേയും പകരം നല്‍കേണമേ. ഇയാളെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ക്വബ്റിലെ ശിക്ഷയില്‍ നിന്നും (അല്ലെങ്കില്‍) നരകശിക്ഷയില്‍ നിന്നും രക്ഷിക്കുകയും ചെയ്യേണമേ. (മുസ്ലിം)
നാലാമത്തെ തക്ബീറിന് ശേഷം: അല്‍പം മൗനം പാലിച്ച് സലാം പറയേണ്ടതാണ്.
മറവ് ചെയ്ത് കഴിഞ്ഞാല്‍ മയ്യിത്തിന് സ്ഥൈര്യത്തിനും പാപമോചനത്തിനും വേണ്ടി തഥ്ബീത് ചൊല്ലേണ്ടതാകുന്നു. ഒരു ഹദീസ് കാണുക:
عَنْ
عُثْمَانَ بْنِ عَفَّانَ قَالَ كَانَ النَّبِىُّ صلى الله عليه وسلم إِذَا فَرَغَ
مِنْ دَفْنِ الْمَيِّتِ وَقَفَ عَلَيْهِ فَقَالَ اسْتَغْفِرُوا لأَخِيكُمْ
وَسَلُوا لَهُ التَّثْبِيتَ فَإِنَّهُ الْآنَ يُسْأَلُ - رواه أبو داود - قال الألباني : صحيح
ഉസ്മാനു ബ്നു അഫ്ഫാന്‍ رضي الله عنه പറഞ്ഞു: മയ്യിത്ത് മറമാടിയ ശേഷം നബി صلى الله عليه وسلم ക്വബ്റിന്‍റെ അടുക്കല്‍ നിന്ന് കൊണ്ട് ഇപ്രകാരം പറയാറുണ്ടായിരുന്നു: "നിങ്ങള്‍ നിങ്ങളുടെ സഹോദരന്ന് വേണ്ടി പാപ മോചനത്തിനായി പ്രാര്‍ത്ഥിക്കുകയും അദ്ധേഹത്തിന് തഥ്ബീത്ത് (സ്ഥൈര്യം) ചോദിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഇപ്പോള്‍ അദ്ധേഹം ചോദ്യം ചെയ്യപ്പെടുകയാണ്."
തഥ്ബീത്തിന്‍റെ പ്രാര്‍ത്ഥന കൃത്യമായി ഹദീസുകളില്‍ വന്നിട്ടി ല്ലെങ്കിലും ഈ ഹദീസിനെ ആസ്പദമാക്കി നമുക്ക് ഇങ്ങനെ പ്രാര്‍ ത്ഥിക്കാം:
اللهم اغْفِرْ لَهُ،
اللهم ثَبِّتْهُ عِنْدَ السُّؤَالِ، اللهم ثَبِّتْهُ عَلَى الْحَقِّ (كما في فتاوى أهل العلم)
അല്ലാഹുവേ, നീ അദ്ദേഹത്തിന് പൊറുത്തു കൊടുക്കേണമേ അല്ലാഹുവേ ചോദിക്കപ്പെടുന്ന സമയം അദ്ധേഹത്തിന് നീ സ്ഥൈര്യം നല്‍കേണമേ!.. അല്ലാഹുവേ അദ്ധേഹത്തെ നീ സത്യത്തില്‍ ഉറപ്പിച്ച് നിര്‍ത്തേണമേ.
.png)
No comments:
Post a Comment