ഫോളോ ചെയ്യാം

Sunday, 24 November 2024

أخلاق المسلم _ മുസ്ലിമിന്‍റെ സ്വഭാവങ്ങള്‍


أخلاق المسلم_മുസ്'ലിമിന്‍റെ സ്വഭാവങ്ങള്‍  

بسم الله الرحمن الرحيم

 

മുസ്'ലിമിന്‍റെ സ്വഭാവങ്ങള്‍

أخلاق المسلم

നിങ്ങള്‍ അതിരു വിടരുത്.

و لا تعتدوا

നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരായി നാശകാരികളാകരുത്.

و لا تعثوا في الأرض مفسدين

നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കലര്‍ത്തരുത്

و لا تلبسوا الحق بالباطل 

നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന് പിന്നാലെയും നീ പോകരുത്

و لا تقف ما ليس لك به علم 

നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്

و لا تمش في الأرض مرحا 

നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്‍റെ കവിള്‍ കോട്ടരുത്.

و لا تصعر خدك للناس

സത്യ വിശ്വാസികള്‍ക്ക് നീ നിന്‍റെ ചിറകിനെ താഴ്ത്തുക

و اخفض جناحك للمؤمنين

നീ നിന്‍റെ ശബ്ദത്തെ താഴ്ത്തുക

و اغضض من صوتك 

നിന്‍റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക

و اقصد في مشيك

നീ അവിവേകികളില്‍ നിന്ന് തിരിഞ്ഞ് കളയുക

و اعرض عن الجاهلين

നീ വിട്ടു വീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പ്പിക്കുകയും ചെയ്യുക

خذ العفو و أمر بالعرف

ഏറ്റവും നല്ലത് കൊണ്ട് നീ പ്രതിരോധിക്കുക

ادفع بالتي هي أحسن

യുക്തിയോടെ നീ നിന്‍റെ റബ്ബിന്‍റെ മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കുക

ادع إلى سبيل ربك بالحكمة

കൊടുത്തത് എടുത്ത് പറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ പാഴാക്കാതിരിക്കുക

لا تبطلوا صدقاتكم بالمن و الأذى

അന്യായമായി നിങ്ങള്‍ അന്യോന്യം നിങ്ങളുടെ സ്വത്തുക്കള്‍ തിന്നരുത്

و لا تأكلوا أموالكم بينكم بالباطل

നിങ്ങള്‍ പരിഹാസപ്പേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്

و لا تنابزوا بالألقاب

നിങ്ങളില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ പരിഹസിക്കരുത്

و لا يسخر قوم من قوم 

നിങ്ങളില്‍ ചിലര്‍ ചിലരെ കുറിച്ച് ദുഷിച്ച് പറയുകയും ചെയ്യരുത്

و لا يغتب بعضكم بعضا

നിങ്ങള്‍ ചാരവൃത്തി നടത്തുകയും ചെയ്യരുത്

و لا تجسسوا

ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക

اجتنبوا كثيرا من الظن

നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്വണക്കത്തില്‍ പ്രവേശിക്കുക

ادخلوا في السلم كافة 

നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനേക്കാള്‍ ഉത്തമമായത് കൊണ്ട് (തിരിച്ച്) അഭിവാദ്യം അര്‍പ്പിക്കുക

و إذا حييتم بتحية فحيوا بأحسن منها

മാതാപിതാക്കളോടും ബന്ധുക്കളോടും അനാഥകളോടും നല്ല നിലയില്‍ വര്‍ത്തിക്കുക

و بالوالدين إحسانا و ذي القربى و اليتامى 

പരവശനും ദരിദ്രനുമായിട്ടുള്ളവനെ നിങ്ങള്‍ ഭക്ഷിപ്പിക്കുക

و أطعموا البائس الفقير 

നല്ലതിന് പകരം ദുഷിച്ചത് നിങ്ങള്‍ മാറ്റിയെടുക്കരുത്

و لا تتبدلوا الخبيث بالطيب

അനാഥകള്‍ക്ക് അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ നല്‍കുക

و آتوا اليتامى أموالهم 

നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചിലവഴിക്കുക

أنفقوا مما رزقناكم

നിങ്ങള്‍ ശരിയായ വാക്ക് പറയുകയും ചെയ്യുക

و قولوا قولا سديدا 

നിങ്ങള്‍ ജനങ്ങളോട് നല്ല വാക്ക് പറയുകയും ചെയ്യുക

و قولوا للناس حسنا 

നിങ്ങള്‍ തിന്‍മയിലും ശത്രുതയിലും പരസ്പരം സഹകരിക്കുകയും ചെയ്യരുത്

و لا تعاونوا على الإثم و العدوان

പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ പരസ്പരം സഹകരിക്കുക

و تعاونوا على البر و التقوى

നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക

و احفظوا أيمانكم 

നിങ്ങള്‍ കരാര്‍ ചെയ്യുന്ന പക്ഷം അല്ലാഹുവിന്‍റെ കരാര്‍ നിങ്ങള്‍ നിറവേറ്റുക

و أوفوا بعهد الله إذا عاهدتم

നിങ്ങള്‍ അളന്ന് കൊടുക്കുകയാണെങ്കില്‍ അളവ് നിങ്ങള്‍ തികച്ച് കൊടുക്കുക

و أوفوا الكيل إذا كلتم

കൃത്രിമമില്ലാത്ത തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കുക

و زنوا بالقسطاس المستقيم

നിങ്ങള്‍ കണിശമായി നീതി പുലര്‍ത്തുന്നവരാവുക

كونوا قوامين بالقسط 

നിങ്ങള്‍ നീതി പാലിക്കുക

اعدلوا 

 

 

 

 

 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...