عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ
وَسَلَّمَ، قَالَ: «مَنْ دَعَا إِلَى هُدًى، كَانَ لَهُ مِنَ الْأَجْرِ مِثْلُ أُجُورِ
مَنْ تَبِعَهُ، لَا يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا، وَمَنْ دَعَا إِلَى
ضَلَالَةٍ، كَانَ عَلَيْهِ مِنَ الْإِثْمِ مِثْلُ آثَامِ مَنْ تَبِعَهُ، لَا يَنْقُصُ
ذَلِكَ مِنْ آثَامِهِمْ شَيْئًا»-صحيح مسلم
അബൂഹുറൈറ رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: ആരെങ്കിലും സന്‍മാര്‍ഗ്ഗത്തിലേക്ക് ക്ഷണിച്ചാല്‍ അവന് അതിനെ പിന്തുടരുന്നവരുടെയൊക്കെ പ്രതിഫലങ്ങള്‍ പോലുള്ളവയുണ്ടാകും, അത് അവരുടെ പ്രതിഫലങ്ങളെ ഒട്ടും കുറക്കുകയില്ല. ഇനി ആരെങ്കിലും ഒരു വഴികേടിലേക്ക് ക്ഷണിച്ചാല്‍ അവന് അത് പിന്തുടരു ന്നവരുടെയൊക്കെ പാപങ്ങള്‍ പോലുള്ളവയുണ്ടാകും. അത് അവരുടെ പാപങ്ങളെ ഒട്ടും കുറക്കുകയില്ല.
عَنْ أَبِى مَسْعُودٍ الأَنْصَارِىِّ قَالَ جَاءَ رَجُلٌ
إِلَى النَّبِىِّ صلى الله عليه وسلم فَقَالَ: إِنِّى أُبْدِعَ بِي فَاحْمِلْنِى، فَقَالَ:
مَا عِنْدِي، فَقَالَ رَجُلٌ: يَا رَسُولَ اللَّهِ، أَنَا أَدُلُّهُ عَلَى مَنْ يَحْمِلُهُ،
فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ
أَجْرِ فَاعِلِهِ - مسلم
അബൂ മസ്ഊദില്‍ അന്‍സ്വാരി വ പറഞ്ഞു: ഒരാള്‍ നബി ഴ യു
ടെ സന്നിധിയില്‍ വന്നു, എന്നിട്ട് പറഞ്ഞു: നിശ്ചയം എന്‍റെ വാ ഹനം നശിച്ചു, ആയതിനാല്‍ എന്നെയും കൂടെ കൂട്ടിയാലും. അപ്പോള്‍ റസൂല്‍ ഴ പറഞ്ഞു: എന്‍റെ അടുക്കല്‍ (സൗകര്യം) ഇല്ല. അപ്പോള്‍ ഒരാള്‍ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ... അവനെ വഹിക്കുന്നവനെ ഞാന്‍ അറിയിച്ചു തരാം.. അപ്പോള്‍ റസൂല്‍ ഴ പറഞ്ഞു: ആരെങ്കിലും ഒരു നന്‍മ അറിയിച്ചാല്‍ അത് ചെയ്യുന്ന വന്‍റെ പ്രതിഫലം പൊലെയുള്ളത് അവനുണ്ടാകും.
പാഠങ്ങള്‍:
നല്ല കാര്യങ്ങളുടെ തുടക്കക്കാരും അതിലേക്ക് ക്ഷണിക്കുന്നവരും ആകല്‍ വലിയ പുണ്യമുള്ള കാര്യമാണ്.
ആ നല്ല കാര്യം ചെയ്യുന്നവരുടെയൊക്കെ പ്രതിഫലം പോലെയുള്ളത് അവന് ലഭിക്കും. അത് പോലെ തിന്‍മക്ക് തുടക്കം കുറിച്ച്, അതിലേക്ക് ആളുകളെ ആകര്‍ഷിപ്പിച്ചാല്‍ ആ തിന്‍മ ചെയ്യുന്നവരുടെയൊക്കെ പാപങ്ങള്‍ പോലെയുള്ളത് തുടക്കക്കാരനും ലഭിക്കും.
നമ്മുടെ നാടുകളില്‍ ചെറുപ്പക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്.
തിന്‍മകള്‍ക്ക് തുടക്കം കുറിച്ച് മരിച്ച് പോയാല്‍ ആരൊക്കെ അത് ചെയ്യുന്നുവോ അതിന്‍റെയൊക്കെ കുറ്റം അവന്‍ ഏറ്റു വാങ്ങേണ്ടി വരും.
എപ്പോഴും നല്ല കാര്യങ്ങളില്‍ സഹകരിക്കാന്‍ സാധിച്ചാല്‍ നാം അറിയാതെ ഒരുപാട് നന്‍മകള്‍ ശേഖരിക്കാന്‍ നമുക്കാവും.
ദഅ് വാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ കഴിഞ്ഞാല്‍ ധാരാളം നന്‍മകള്‍ നേടിയെടുക്കാന്‍ സാധിക്കും.
ഒരു നന്‍മ മറ്റൊരാള്‍ക്ക് അറിയിച്ച് കൊടുത്താല്‍ അത് ചെയ്യുന്നവരുടെയൊക്കെ പ്രതിഫലം പോലുള്ളത് അറിയിച്ച് കൊടുത്ത ആള്‍ക്ക് ലഭിക്കും എന്ന് റസൂല്‍ صلى الله عليه وسلم പറയുമ്പോള്‍, ഈ കാലത്ത് അതിനുള്ള സാഹചര്യങ്ങള്‍ ഏറെയാണെന്ന് നാം മനസ്സിലാക്കണം.
ആളുകള്‍ക്ക് നല്ല കാര്യങ്ങള്‍ അറിയിച്ച് കൊടുക്കാനുള്ള ധാരാളം മര്‍ഗ്ഗങ്ങള്‍ ഇന്നുണ്ട്. അവയൊക്കെ ഉപയോഗപ്പെടുത്തി നന്‍മയുടെ വക്താക്കളും, തുടക്കക്കാരും, അതിലേക്ക് ക്ഷണിക്കുന്നവരുമാകാന്‍ നാം ഉത്സാഹിക്കണം.

No comments:
Post a Comment