ഫോളോ ചെയ്യാം

Monday, 11 November 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 32 دروس الحديث - ബലി പെരുന്നാളും ചെറിയ പെരുന്നാളും


 

عَنْ أَنَسٍ قَالَ قَدِمَ رَسُولُ اللَّهِ صلى الله عليه وسلم الْمَدِينَةَ وَلَهُمْ يَوْمَانِ يَلْعَبُونَ فِيهِمَا فَقَالَ «مَا هَذَانِ الْيَوْمَانِ». قَالُوا كُنَّا نَلْعَبُ فِيهِمَا فِى الْجَاهِلِيَّةِ. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم «إِنَّ اللَّهَ قَدْ أَبْدَلَكُمْ بِهِمَا خَيْرًا مِنْهُمَا يَوْمَ الأَضْحَى وَيَوْمَ الْفِطْرِ»- رواه أبو داود، رقم الحدبث: 1136، صحيح

അനസ് رضي الله عنه പറഞ്ഞു: അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم മദീനയിലേക്ക് വന്നു, അവര്‍ക്ക് കളിക്കാന്‍ (ആഘോഷിക്കാന്‍) രണ്ട് ദിനങ്ങളുണ്ടായിരുന്നു. അപ്പോള്‍ റസൂല്‍ صلى الله عليه وسلم ചോദിച്ചു: ഈ രണ്ട് ദിവസങ്ങള്‍ ഏതാണ്? അവര്‍ പറഞ്ഞു: ഞങ്ങള്‍ ജാഹിലിയ്യത്തില്‍ ഈ രണ്ട് ദിവസങ്ങളിലും ആഘോഷിക്കാറുണ്ടായിരുന്നു. അപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിശ്ചയം അവ രണ്ടിനേക്കാളും ഉത്തമമായത് അല്ലാഹു നിങ്ങള്‍ക്ക് പകരമാക്കിയിരിക്കുന്നു: അദ'ഹ ദിനവും, ഫിത്വ്'ര്‍ ദിനവും. (ബലിപെരുന്നാളും, ഫിത്വ്'ര്‍ പെരുന്നാളും)


പാഠങ്ങള്‍ 

    നമുക്ക് രണ്ട് ആഘോഷങ്ങള്‍ മാത്രമാണ് ഇസ്ലാം അനുവ ദിച്ചിട്ടുള്ളൂ. അവ രണ്ടും നാം നല്ല നിലക്ക് ആഘോഷിക്കണം.. മറ്റു  മതാഘോഷങ്ങളില്‍ പങ്കാളിയാവാന്‍ നമുക്ക് പാടുള്ളതല്ല..


പെരുന്നാള്‍ നമസ്കാരത്തിന്‍റെ വിധിവിലക്കുകള്‍ ചുരുക്കത്തില്‍:

1- പെരുന്നാള്‍ നമസ്കാരം വാജിബ് (നിര്‍ബന്ധം ആണ്)

2- പെരുന്നാള്‍ നമസ്കാരത്തിന്‍റെ മുമ്പും പിമ്പും സുന്നത്ത് നമ സ്കാരങ്ങളില്ല.

3- പെരുന്നാള്‍ നമസ്കാരം മുസ്വല്ലയില്‍ (മൈതാനത്ത്) വെച്ച് ആണ് നിര്‍വഹിക്കപ്പെടേണ്ടത്.

4- പെരുന്നാള്‍ നമസ്കാരം ദ്വുഹാ സമയത്താണ് നിര്‍വഹിക്ക പ്പെടേണ്ടത്.

5- പെരുന്നാള്‍ നമസ്കാരം ഖുത്വ്'ബക്ക്  മുമ്പ് നിര്‍വഹിക്കപ്പെടണം.

6- പെരുന്നാള്‍ നമകാരത്തിന് ബാങ്കും ഇഖാമത്തും ഇല്ല.

7- പെരുന്നാള്‍ നമസ്കാരത്തില്‍ ഒന്നാമത്തെ റക്അത്തില്‍ തക്ബീറത്തുല്‍ ഇഹ്റാമിന് പുറമെ ഏഴ് തക്ബീറുകളും, രണ്ടാമത്തെ റക്അത്തില്‍ സുജൂദില്‍ നിന്ന് ഉയരുമ്പോഴുള്ള തക്ബീറിന് പുറമെ അഞ്ച് തക്ബീറുകളും ചൊല്ലണം. ഓരോ തക്ബീര്‍ ചൊല്ലുമ്പോഴും കൈ ഉയര്‍ത്തണം.

8- പെരുന്നാള്‍ നമസ്കാരത്തില്‍ ഒന്നാം റക്അത്തില്‍ ഫാതിഹക്ക് ശേഷം സൂറത്തു ക്വാഫോ, രണ്ടാമത്തെ റക്അത്തില്‍ സൂറത്തുല്‍ ക്വമറോ, അല്ലെങ്കില്‍ ഒന്നാമത്തെ റക്അത്തില്‍ സൂറത്തുല്‍ അഅ്ലയോ, രണ്ടാമത്തെ റക്അത്തില്‍ സൂറത്തുല്‍ ഗ്വാശിയയോ ഓതുന്നത് സുന്നത്താണ്.

9- സമയം തെറ്റിയതിന് ശേഷമാണ് പെരുന്നാള്‍ അറിഞ്ഞതെങ്കില്‍ അടുത്ത ദിവസമാണ് നമസ്കാരം നിര്‍വഹിക്കേണ്ടത്. മറ്റു കാരണങ്ങളാല്‍ നമസ്കാരം നഷ്ടപ്പെട്ടവന് പിന്നീട് അത് നിര്‍വഹിക്കേണ്ടതില്ല. ഇമാം അവസാന ഇരുത്തത്തില്‍ ആകുമ്പോള്‍ ആണ് ഒരാള്‍ നമസ്കാരത്തിന് എത്തിയതെങ്കില്‍ ഇമാം സലാം വീട്ടിയതിന് ശേഷം എഴുന്നേറ്റ് അവന്‍ രണ്ട് റക്അത്ത് (പെരുന്നാള്‍ നമസ്കാരം) നിര്‍വഹിക്കണം.

10- യാത്രയില്‍ പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കപ്പെടുന്ന സ്ഥലത്ത് എത്തിയവന് അത് നിര്‍വഹിക്കാവുന്നതാണ്. ഇല്ലെങ്കി ല്‍ അവന് അത് ഒഴിവാക്കുന്നത് കൊണ്ട് പ്രശ്നമില്ല.

11- ജുമുഅ ദിവസം പെരുന്നാള്‍ ആയാല്‍ പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചവന് ജുമുഅ നമസ്കാരത്തിന് ഇളവുണ്ട്. ഇങ്ങനെ വന്നാല്‍ നബി صلى الله عليه وسلم ജുമുഅയും നിര്‍വഹിക്കാറുണ്ടായിരുന്നു.

12- പെരുന്നാള്‍ ഖുത്വ്'ബയില്‍ പങ്കെടുക്കുന്നത് സുന്നത്ത് ആണ്.

13- പെരുന്നാളിലെ ഖുത്വ്'ബ ഒറ്റ ഖുത്വ്'ബയാണ്. ഫുക്വഹാക്കള്‍ പറഞ്ഞത് പോലെ ജുമുഅ പോലെ രണ്ട് ഖുത്ബ നടത്താവുന്നതുമാണ്.

14- പെരുന്നാള്‍ ഖുത്വ്ബയില്‍ സ്ത്രീകളെ പ്രത്യേകം ഉപദേശിക്കല്‍ സുന്നത്താണ്.

15- പെരുന്നാള്‍ ഖുത്വ്'ബ തക്ബീര്‍ കൊണ്ട് തുടങ്ങാനോ, ഖുത്വ്ബകള്‍ക്കിടയില്‍ തക്ബീര്‍ ചൊല്ലാനോ സ്വഹീഹായ ഹദീസ് തെളിവായില്ല.


പെരുന്നാളിന്‍റെ സുന്നത്തുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

1- തക്ബീര്‍ ചൊല്ലല്‍.

2- കുളിക്കല്‍, നല്ല വസ്ത്രം ധരിക്കല്‍.

3- ബലിപെരുന്നാള്‍ നമസ്കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് ഭക്ഷിക്കാതിരിക്കലും, ഫിത്ര്‍ പെരുന്നാള്‍ നമസ്കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് വല്ലതും ഭക്ഷിക്കലും.

4- മുസ്വല്ലയിലേക്ക് നേരത്തെ പോകല്‍.

5- സ്ത്രീകള്‍, കുട്ടികള്‍ അടക്കം എല്ലാ മുസ്ലീംകളും മുസ്വല്ലയിലേക്ക് പുറപ്പെടല്‍.

6- മുസ്വല്ലയിലേക്ക് പോകുമ്പോഴും തിരിച്ച് വരുമ്പോഴും രണ്ട് വഴി സ്വീകരിക്കല്‍.

7- ഈദ് ആശംസ നേരല്‍.

8- നമസ്കാര സ്ഥലത്തേക്ക് നടന്നോ വാഹനത്തിലോ പോകാം.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...