ഫോളോ ചെയ്യാം

Thursday, 21 November 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 38 دروس الحديث - സ്വര്‍ഗ്ഗത്തിന്‍റെ മഹത്വം

 


عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «لَقَابُ قَوْسٍ فِي الجَنَّةِ، خَيْرٌ مِمَّا تَطْلُعُ عَلَيْهِ الشَّمْسُ وَتَغْرُبُ»- البخاري- 2793

അബൂ ഹുറൈറ  h നിവേദനം, നബി g പറഞ്ഞു: സ്വര്‍ഗ്ഗത്തില്‍ ഒരു വില്ലിന്‍റെ സ്ഥാനം കിട്ടുക എന്നത് സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായ വസ്തുക്കളേക്കാള്‍ ഉത്തമമാണ്. (ബുഖാരി:2793)




വില്ല്



 ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍ 


ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബൂ ഹുറൈറ h.


 സ്വര്‍ഗ്ഗത്തിന്‍റെ സവിശേഷത അറിയിക്കുന്ന ഹദീസാണ് ഇത്.


 സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന പ്രപഞ്ചത്തിലുള്ള സകല വസ്തുക്കളേക്കാളും ഉത്തമം സ്വര്‍ഗ്ഗത്തില്‍ ഒരു വില്ല് വെക്കാന്‍ മാത്രം സ്ഥലമെങ്കിലും ലഭിക്കുക എന്നതാണ്.


 ഇതില്‍ നിന്ന് സ്വര്‍ഗ്ഗത്തിന്‍റെ മഹത്വവും അതിന്‍റെ നന്‍മകളും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.


 ഈ ലോകത്തിലെ ഒരു വസ്തുവും സ്വര്‍ഗ്ഗത്തിലെ ഇത്ര കുറഞ്ഞ സ്ഥലത്തിനൊപ്പമെത്തില്ല.


 ദുന്‍യാവിന്‍റെ നിസ്സാരതയും പരലോകത്തിന്‍റെ ഔന്നിത്യവും ഈ ഹദീസ് വ്യക്തമാക്കുന്നു.


 സ്വര്‍ഗ്ഗത്തിന് ഇത്രമാത്രം ശ്രേഷ്ടതയുണ്ടായിട്ടും ആളുകള്‍ ദുന്‍യാവിന് വേണ്ടി അധ്വാനിക്കുന്ന അവസ്ഥയാണ് നാം കാണുന്നത്.


 സ്വഹാബികള്‍ ഇത്തരത്തിലുള്ള പ്രവാചകാധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയവരായിരുന്നു. അവര്‍ ദുന്‍യാവിന് വില കണ്ടവരായിരുന്നില്ല. അത് കൊണ്ടാണ് എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറായി അവര്‍ നബി ഴ യോടൊപ്പം കൂടിയത്.


 സ്വര്‍ഗ്ഗത്തിന്‍റെ ധാരാളം അനുഭൂതികളെ കുറിച്ച് വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും വിശദീകരിക്കുന്നുണ്ട്.


 അല്ലാഹു സ്വര്‍ഗ്ഗക്കാര്‍ക്ക് ധാരാളം അനുഭൂതികള്‍ നല്‍കിയതിന് ശേഷം അവരോട് പറയപ്പെടും: (തീര്‍ച്ചയായും അത് നിങ്ങള്‍ക്കുള്ള പ്രതിഫലമാകുന്നു. നിങ്ങളുടെ പരിശ്രമം നന്ദിപൂര്‍വ്വം സ്വീകരിക്കപ്പെട്ടിരിക്കുകയാകുന്നു). (ഇന്‍സാന്‍: 22)


 സ്വര്‍ഗ്ഗം നേടാനുള്ള നമ്മുടെ പരിശ്രമങ്ങള്‍ ദുന്‍യാവ് നേടാനുള്ള പരിശ്രമങ്ങളേക്കാള്‍ വര്‍ദ്ധിപ്പിക്കാന്‍ നമുക്കാവണം.


കാരണം അവിടെ അല്ലാഹു ഒരുക്കി വെച്ചിട്ടുള്ളത് ഒരു കണ്ണും ഇത് വരെ ദര്‍ശിക്കാത്തതും, ഒരു കാതും ഇന്നേവരെ അവിടത്തെ ശബ്ദങ്ങള്‍ കേള്‍ക്കാത്തതും, മനുഷ്യ മനസ്സിന് ഭാവന പോലും നല്‍കാന്‍ പറ്റാത്തതുമായ അനുഗ്രഹങ്ങളാണ്. ഈ ജീവിതം കൊണ്ട് ആ സ്വര്‍ഗ്ഗം കരസ്ഥമാക്കാന്‍ നമുക്ക് സാധിക്കണം.

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...