عَنْ
أَبِي هُرَيْرَةَ، عَنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «مَا
نَقَصَتْ صَدَقَةٌ مِنْ مَالٍ، وَمَا زَادَ اللهُ عَبْدًا بِعَفْوٍ إِلَّا عِزًّا، وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلَّا
رَفَعَهُ اللهُ»- أخرجه
مسلم، حديث: 2588
അബൂഹുറൈറ رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: സ്വദക്വ സമ്പത്തില്‍ നിന്ന് ഒന്നും കുറക്കുകയില്ല, വിട്ടു വീഴ്ച കൊണ്ട് അടിമക്ക് അല്ലാഹു അന്തസല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല, അല്ലാഹുവിന് വേണ്ടി വിനയം കാണിക്കുന്ന ഒരാള്‍ക്ക് അല്ലാഹു (പദവികള്‍) ഉയര്‍ത്തും.
പാഠങ്ങള്‍:
മൂന്ന് പ്രധാന തത്വങ്ങളെയാണ് ഈ ഹദീസിലൂടെ റസൂല്‍ صلى الله عليه وسلم അറിയിക്കുന്നത്.
1- ധനം ദാനം ചെയ്താല്‍ അത് സമ്പത്തിനെ കുറക്കുകയില്ല.
2- വിട്ടുവീഴ്ച അന്തസ്സേ വര്‍ധിപ്പിക്കുകയുള്ളൂ.
3- വിനയം കാണിച്ചാല്‍ അല്ലാഹു അവന്‍റെ പദവി ഉയര്‍ത്തും.
ഇവ മൂന്നും ഒരു മുസ്ലിമിന്‍റെ ജീവിതത്തില്‍ എല്ലായ് പ്പോഴും ഉണ്ടാവേണ്ടതാണ്.
സമ്പത്തുള്ളവന്‍ അതില്‍ നിന്ന് ദാനം ചെയ്യണം. നിര്‍ബന്ധ ദാനവും, ഐച്ഛിക ദാനവും എല്ലാം അവന്‍ ചെയ്യേണ്ടതുണ്ട്.
ദാനം ചെയ്താല്‍ സമ്പത്ത് വര്‍ധിക്കുകയേ ഉള്ളൂ എന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്.
എല്ലാ ദിവസവും രാവിലെ രണ്ട് മലക്കുകള്‍ ഭൂമിയില്‍ വരും. അതില്‍ ഒരാള്‍ പറയും അല്ലാഹുവേ ചിലവഴിക്കുന്നവന് നീ വീണ്ടും നല്‍കേണമേ... രണ്ടാമത്തെ മലക്ക് പറയും: അല്ലാഹുവേ ചിലവഴിക്കാതെ തടഞ്ഞ് വെക്കുന്നവന് നീ നാശം കൊടുക്കേണമേ..
കാരക്കയുടെ ഒരു കഷ്ണം കൊടുത്തെങ്കിലും നരകത്തെ സൂക്ഷിക്കണം എന്ന് റസൂല്‍ صلى الله عليه وسلم അറിയിച്ചിട്ടുമുണ്ട്.
നല്ല മനസ്സോടെ നാം എന്ത് ദാനം ചെയ്താലും അല്ലാഹു അതിനെ അനേകം ഇരട്ടിയായിട്ടായിരിക്കും സ്വീകരി ക്കുക. മാത്രമല്ല അല്ലാഹു അതിനെ വളര്‍ത്തുകയും ചെയ്യും. അഥവാ ഒരു കാരക്ക ദാനം ചെയ്തവന് അതിനെ ഒരു മല പോലെ നാളെ കാണാന്‍ സാധിക്കും എന്ന് റസൂല്‍ صلى الله عليه وسلم അറിയി ച്ചിട്ടുണ്ട്.
വിട്ടുവീഴ്ച ശീലമാക്കാന്‍ നമുക്ക് കഴിയണം. അതിലൂടെ പ്രതാപം വര്‍ധിക്കുന്നതാണ്.
ആരെന്ത് ചെയ്താലും പറഞ്ഞാലും അവക്ക് പിന്നില്‍ പോകാതെ വിട്ടുവീഴ്ചാ മനസ്ഥിതിയോടെ പെരുമാറിയാല്‍ അവിടെ മഹത്വം വര്‍ധിക്കുകയാണ് ചെയ്യുന്നത്.
എപ്പോഴും പ്രതികാരം ചെയ്യണം എന്ന മാനസികാവസ്ഥ നമ്മില്‍ ഉണ്ടായിക്കൂടാ..
എത്ര ഉന്നത സ്ഥാനങ്ങള്‍ കൈവന്നാലും വിനയം വര്‍ ധിക്കണം. വിനയം കാണിക്കുന്തോറും അവന് ഉയര്‍ച്ച ഉണ്ടായിക്കൊണ്ടിരിക്കും.
വിനയം നഷ്ടപ്പെട്ടാല്‍ ഒരു പക്ഷേ കിട്ടിയ അനുഗ്രഹങ്ങള്‍ പോലും നഷ്ടപ്പെടാനും സാധ്യതയുണ്ട്.
ഉയര്‍ച്ചകളുണ്ടാകുമ്പോള്‍ അഹങ്കരിക്കുക എന്നത് മനുഷ്യന്‍റെ സ്വഭാവമാണ്. എന്നാല്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍ ഉയരുന്തോറും താഴ്മയുള്ളവനായി മാറണം. റസൂല്‍ صلى الله عليه وسلم യുടെ മുമ്പില്‍ വിറച്ചു നിന്ന ഒരാളോട് റസൂല്‍ صلى الله عليه وسلم പറഞ്ഞതിങ്ങനെയാണ്: നീ ശാന്തനായി നില്‍ക്കുക, ഞാന്‍ ഉണക്ക റൊട്ടി തിന്നിരുന്ന ഒരു ക്വുറൈശീ വനിതയുടെ മകനാണ് (മുസ്തദ്റക്, സുനനു ഇബ്നിമാജ). ഈ വിനയം നാം കാത്തു സൂക്ഷിക്കണം. എങ്കില്‍ അല്ലാഹു നമുക്ക് ഉയര്‍ച്ചകള്‍ സമ്മാനിക്കും.

No comments:
Post a Comment