ഫോളോ ചെയ്യാം

Saturday, 2 November 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 17 دروس الحديث - ഇസ്തിഗ്ഫാറിന്റെ മഹത്വം

 




عَنْ عُبَادَةَ بْنِ الصَّامِتِ، قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «مَنِ اسْتَغْفَرَ لِلْمُؤْمِنِينَ وَالْمُؤْمِنَاتِ كَتَبَ اللَّهُ لَهُ بِكُلِّ مُؤْمِنٍ وَمُؤْمِنَةٍ حَسَنَةً»
- مسند الشاميين للطبراني: (3/234) حديث: 2155- حسن

ഉബാദത്തു ബ്നുസ്സ്വാമിത്ത് رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: ആരെങ്കിലും വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും വേണ്ടി പാപമോചനത്തിനായി  പ്രാര്‍ത്ഥിച്ചാല്‍ എല്ലാ വിശ്വാസിക്കും, വിശ്വാസിനിക്കും അനുസരിച്ച് അല്ലാഹു അവന് (ഓരോ) നന്‍മ രേഖപ്പെടുത്തും.

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: "إِنَّ اللَّهَ عَزَّ وَجَلَّ لَيَرْفَعُ الدَّرَجَةَ لِلْعَبْدِ الصَّالِحِ فِي الْجَنَّةِ، فَيَقُولُ:  يَا رَبِّ، أَنَّى لِي هَذِهِ؟ فَيَقُولُ: بِاسْتِغْفَارِ وَلَدِكَ لَكَ "- رواه أحمد وابن ماجه - حسن

അബൂഹുറൈറ رضي الله عنه പറഞ്ഞു. റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിശ്ചയം നല്ലവനായ അടിമക്ക് സ്വര്‍ഗ്ഗത്തില്‍ വെച്ച് അല്ലാഹു പദവി ഉയര്‍ത്തും, അപ്പോള്‍ അദ്ദേഹം പറയും: എന്‍റെ റബ്ബേ.. ഇവ എനിക്ക് എവിടെന്നാണ്? അപ്പോള്‍ അല്ലാഹു പറയും: നിന്‍റെ മകന്‍ നിനക്ക് വേണ്ടി നടത്തിയ ഇസ്തിഗ്ഫാര്‍ കൊണ്ടാണിത്.


 

പാഠങ്ങള്‍:


    മറ്റുള്ളവരെ കൂടി പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഈ ഹദീസുകള്‍ പഠിപ്പിക്കുന്നു. 

    എത്ര ആള്‍ക്ക് വേണ്ടി ഒരാള്‍ പ്രാര്‍ത്ഥിക്കുന്നുവോ അത്രയും എണ്ണം നന്‍മകള്‍ അല്ലാഹു അവന് രേഖപ്പെടുത്തും. 

    പ്രാര്‍ത്ഥനകളില്‍ മറ്റുള്ളവരെ ഉള്‍പ്പെടുത്തുമ്പോള്‍ ആദ്യം സ്വന്തം മാതാപിതാക്കളെ ഉള്‍പ്പെടുത്താന്‍ സാധിക്കണം. 

    മക്കള്‍ മാതാപിതാക്കള്‍ക്ക് വേണ്ടി ഇസ്തിഅ്ഫാര്‍ ചോദിച്ചാല്‍ അത് അവര്‍ക്ക് സ്വര്‍ഗ്ഗത്തിലെ പദവികള്‍ വര്‍ധിക്കാന്‍ കാരണമാകും. 

    ഒരാള്‍ തന്‍റെ സഹോദരന് അവന്‍റെ അസാന്നിധ്യത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ അത് ഉത്തരം ചെയ്യപ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ളതുമാണ്.

No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...