ഫോളോ ചെയ്യാം

Sunday, 10 November 2024

അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه ചോദ്യം : 5


 അക്വീദതുത്തൗഹീദ് 

100 

ചോദ്യങ്ങള്‍ മറുപടികള്‍ 

ചോദ്യം: 5 

? നീ എങ്ങിനെയാണ് നിന്‍റെ റബ്ബിനെ മനസ്സിലാക്കിയത്?

മറുപടി: 

  ഞാന്‍ അവനെ അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ നിന്നും സൃഷ്ടികളില്‍ നിന്നുമാണ് മനസ്സിലാക്കിയത്. അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് രാവും പകലും, സൂര്യനും ചന്ദ്രനും. അവന്‍റെ സൃഷ്ടികളില്‍ പെട്ടതാണ് ഏഴ് ആകാശങ്ങളും അവയിലുള്ളവരും, ഏഴ് ഭൂമികളും അവയിലുള്ളവരും അവക്കിടയിലുള്ളതുമെല്ലാം. ഇതിന് തെളിവ്: അല്ലാഹു പറയുന്നു:

وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّهِ الَّذِي خَلَقَهُنَّ إِنْ كُنْتُمْ إِيَّاهُ تَعْبُدُونَ

അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ സുജൂദ് ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ സുജൂദ് ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍. (ഫിസ്സ്വിലത്ത്:37)


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...