عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ
صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَنْ أَخَذَ أَمْوَالَ النَّاسِ يُرِيدُ أَدَاءَهَا
أَدَّى اللَّهُ عَنْهُ، وَمَنْ أَخَذَ يُرِيدُ إِتْلاَفَهَا أَتْلَفَهُ اللَّهُ»-
صحيح البخاري- 2387
അബൂ ഹുറൈറ h നിവേദനം, നബി g പറഞ്ഞു: ജനങ്ങളുടെ സമ്പത്ത് (യഥാവിധി) നിറവേറ്റണമെന്ന ഉദ്ദേശത്തോടെ ആരെങ്കിലും (കടമായി) എടുത്താല്‍ അല്ലാഹു അവനില്‍ നിന്ന് അത് നിറവേറ്റും, എന്നാല്‍ ആരെങ്കിലും അത് (തിരിച്ച് നല്‍കാതെ) നശിപ്പിക്കാന്‍ വേണ്ടി എടുത്താല്‍ അല്ലാഹു അവനെ നശിപ്പിക്കും (ബുഖാരി:2387)
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബൂഹുറൈറ h.
- കടം വാങ്ങുന്നതുമായി ബന്ധപ്പെട്ട ഹദീസ് ആണ് ഇത്.
- പണമില്ലാത്തവന് ഉള്ളവരില്‍ നിന്ന് പണം കടം വാങ്ങാം. അത് അനുവദനീയമായ കാര്യമാണ്.
- ഉള്ളവര്‍ ഇല്ലാത്തവന് ദാനമായോ കടമായോ നല്‍കലും നല്ല കാര്യമാണ്.
- കടം വാങ്ങുമ്പോള്‍ അത് തിരിച്ച് കൊടുക്കണം എന്ന ഉദ്ദേശത്തില്‍ വാങ്ങണം.
- അത് തിരിച്ച് കൊടുക്കാന്‍ ഉദ്ദേശിച്ച് അതിന് ശ്രമിച്ചാല്‍ അല്ലാഹു അവനെ സഹായിക്കും. അവന്‍റെ കടം വീട്ടാന്‍ അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നുള്ള സഹായം ഉണ്ടാകും.
- എന്നാല്‍ കടം തിരിച്ച് കൊടുക്കാതെ ആ പണം നശിപ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അല്ലാഹു അവനെ നശിപ്പിക്കും.
- അല്ലാഹു അവനെ നശിപ്പിക്കും എന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥം: അവന്‍ കടമായി വാങ്ങിയ പണം അവന്‍റെ കയ്യില്‍ നിന്നും ഉപകരിക്കപ്പെടാതെ നഷ്ടമായി പോവുകയും അവന് കടം ബാക്കിയാവുകയും ചെയ്യും എന്നാണ്.
- അത് പോലെ അവന്‍റെ ജീവിതോപാധിയിലും അവന്‍റെ സ്വന്തത്തിലും ബറകത്ത് നഷ്ടപ്പെടുകയും നാശം സംഭവിക്കുകയും ചെയ്യും എന്നും അതിന്‍റെ അര്‍ത്ഥമായി പറയപ്പെടുന്നു.
- ഇതിന് പുറമേ പരലോകത്തുള്ള ശിക്ഷയും ഇതിന്‍റെ അര്‍ത്ഥത്തില്‍ പെടും എന്ന് ഹദീസ് വിശദീകരണ ഗ്രന്ഥങ്ങളില്‍ കാണുന്നു.
- കടം വാങ്ങുന്നവരും കൊടുക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

No comments:
Post a Comment