ഫോളോ ചെയ്യാം

Thursday, 21 November 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 48 دروس الحديث - അക്രമിക്കപ്പെട്ടവന്‍റെ പ്രാര്‍ഥനയെ സൂക്ഷിക്കുക

 



عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ بَعَثَ مُعَاذًا إِلَى اليَمَنِ، فَقَالَ: «اتَّقِ دَعْوَةَ المَظْلُومِ، فَإِنَّهَا لَيْسَ بَيْنَهَا وَبَيْنَ اللَّهِ حِجَابٌ»- صحيح البخاري- 2448

ഇബ്നു അബ്ബാസ് k പറഞ്ഞു: നിശ്ചയം നബി g മുആദിനെ യമനിലേക്ക് നിയോഗിച്ചു, അപ്പോള്‍ റസൂല്‍ g പറഞ്ഞു: അക്രമിക്കപ്പെട്ടവന്‍റെ പ്രാര്‍ത്ഥനയെ നീ സൂക്ഷിക്കുക, നിശ്ചയം അതിനും അല്ലാഹുവിനും ഇടയില്‍ മറയില്ല. (ബുഖാരി: 2448)

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍


 ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബ്ദുല്ലാഹി ബ്നു അബ്ബാസ് k, മരണം: ഹി-68


  അക്രമം നിഷിദ്ധമാണ്. അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് വലിയ അനന്തര ഫലങ്ങള്‍ നേരിടേണ്ടി വരും.


  അക്രമിക്കപ്പെട്ടവന്‍റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുന്നതാണ്.


  അക്രമം അന്ത്യദിനത്തില്‍ അന്ധകാരങ്ങളായിരിക്കും. അക്രമിക്ക് പരലോകത്തില്‍ അല്ലാഹുവിന്‍റെ കാരുണ്യങ്ങള്‍ തടയപ്പെടും.


  അല്ലാഹു സ്വന്തത്തിന് പോലും നിഷിദ്ധമാക്കിയ കാര്യമാണ് ഇത്. അതിനാല്‍ തന്നെ മനുഷ്യര്‍ അക്രമങ്ങള്‍ ചെയ്യരുത് എന്ന് അല്ലാഹു അറിയിക്കുന്നുണ്ട്.


  വാക്ക്, പ്രവര്‍ത്തനം എന്നിവ കൊണ്ട് അക്രമങ്ങള്‍ സംഭവിക്കും.


  ഇസ്ലാമിക ദഅ്'വത്തിന് മുആദ് ബ്നു ജബല്‍ رضي الله عنه വിനെ യെമനിലേക്ക് പറഞ്ഞയക്കുമ്പോള്‍ നല്‍കിയ ഉപദേശങ്ങളിലാണ് ഈ കാര്യം നബി g പറഞ്ഞത്. അപ്പോള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ആളുകള്‍ക്ക് ദ്രോഹമുണ്ടാക്കുന്ന വിധം നമ്മുടെ വാക്കുകളോ പ്രവര്‍ത്തനങ്ങളോ ആയിത്തീരരുത്.


  നാവ് കൊണ്ടുള്ള അക്രമങ്ങള്‍ ഒഴിവാക്കണം. ഒരാള്‍ക്ക് ഇഷ്ടമില്ലാത്തത് അവനെ കുറിച്ച് പറയല്‍ അവനോടുള്ള അക്രമമാണ്. ഒരാളുടെ ന്യൂനതകള്‍ മറ്റുള്ളവരെ അറിയിക്കല്‍ പാപവും അക്രമവുമാണ്. ഇത്തരത്തിലുള്ള എല്ലാ തരം അക്രമങ്ങളും ഇതിന്‍റെ പരിധിയില്‍ വരും.


  ഒരാള്‍ തന്‍റെ കീഴിലുള്ളവരോട് അക്രമ സ്വഭാവത്തില്‍ പെരുമാറാന്‍ പാടില്ല. കുടുംബം, ജോലിക്കാര്‍ പോലെയുള്ളവരോട് നീതിപൂര്‍വ്വം പെരുമാറണം.




No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...