ഫോളോ ചെയ്യാം

Thursday, 21 November 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 37 دروس الحديث - ഉത്തമമായ കര്‍മങ്ങള്‍

 


عَنْ عَبْدِ اللهِ بْنِ مَسْعُودٍ، قَالَ: سَأَلْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَيُّ الْعَمَلِ أَفْضَلُ؟ قَالَ: «الصَّلَاةُ لِوَقْتِهَا» قَالَ: قُلْتُ ثُمَّ أَيٌّ؟ قَالَ: «بِرُّ الْوَالِدَيْنِ» قَالَ: قُلْتُ: ثُمَّ أَيٌّ؟ قَالَ: «الْجِهَادُ فِي سَبِيلِ اللهِ» - صحيح مسلم: 137

അബ്ദുല്ലാഹി ബ്നു മസ്ഊദ് h പറഞ്ഞു: ഏത് കര്‍മമാണ് ഏറ്റവും ശ്രേഷ്ടം എന്ന് ഞാന്‍ അല്ലാഹുവിന്‍റെ റസൂല്‍ g യോട് ചോദിച്ചു, റസൂല്‍ g പറഞ്ഞു: നമസ്കാരം അതിന്‍റെ സമയത്ത് നിര്‍വ്വഹിക്കല്‍, ഞാന്‍ ചോദിച്ചു: പിന്നെ ഏതാണ്? റസൂല്‍ g പറഞ്ഞു: മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യല്‍. ഞാന്‍ ചോദിച്ചു: പിന്നെ ഏതാണ്? റസൂല്‍ g പറഞ്ഞു: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മസമരം ചെയ്യല്‍. (മുസ്ലിം:137)

 

 ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍ 


ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബ്ദുല്ലാഹി ബ്നു മസ്ഊദ് h, (മരണം: ഹി-32)

  നല്ല കാര്യങ്ങളെ കറിച്ച് സ്വഹാബിമാര്‍ റസൂല്‍ g യോട് ഇടക്കിടക്ക് ചോദിക്കാറുണ്ടായിരുന്നു. ഓരോരുത്തര്‍ക്കും സന്ദര്‍ഭത്തിനനുസരിച്ച് ഉപദേശങ്ങളും റസൂല്‍ g നല്‍കാറുണ്ടായിരുന്നു.

 ഈ ഹദീസില്‍ ചോദിച്ച ചോദ്യം വേറെ സ്വഹാബിമാരും ചോദിച്ചതായി ഹദീസുകളില്‍ കാണാം.

 കര്‍മ കാര്യങ്ങളില്‍ ഏറ്റവും ശ്രേഷ്ടം നമസ്കാരമാണ്.


നമസ്കാരം അതിന്‍റെ സമയത്ത് തന്നെ നിര്‍വ്വഹിക്കപ്പെടണം.

  അലസമായോ, അശ്രദ്ധയാലോ അതില്‍ ഒരിക്കലും വീഴ്ച്ചയും വരാന്‍ പാടില്ല.


  മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യല്‍ കര്‍മങ്ങളില്‍ ശ്രേഷ്ടമായതാണ്.

  അല്ലാഹുവിന് നല്‍കേണ്ട കടമക്ക് ശേഷം നമ്മള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത് മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യാനാണ്. അല്ലാഹു പറയുന്നു: (തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യണമെന്നും നിന്‍റെ റബ്ബ് വിധിച്ചിരിക്കുന്നു). (ഇസ്റാഅ്:23).

  ഛെ എന്ന വാക്ക് പോലും അവരോട് പറയാന്‍ പാടില്ല. അവരെ ഒരു നിലക്കും വിഷമിപ്പിക്കാനും പാടില്ല. അവര്‍ക്ക് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ മാത്രമേ മക്കള്‍ ചെയ്യാവൂ.

  ഈ ഹദീസില്‍ പറഞ്ഞ മൂന്നാമത്തെ കാര്യം അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യലാണ്.

 ജിഹാദിന് ധാരാളം ഇനങ്ങളുണ്ട്. മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യല്‍ ജിഹാദിന്‍റെ ഒരു ഇനമാണ്.

  തന്നിഷ്ടങ്ങളില്‍ നിന്ന് മനസ്സിനെ തടുത്ത് നിര്‍ത്തല്‍ വലിയ ജിഹാദാണ്.

  അല്ലാഹുവിന്‍റെ ദീനിന് വേണ്ടി സമരം ചെയ്യല്‍ ജിഹാദ് തന്നെയാണ്. പക്ഷെ അത് ഓരോരുത്തര്‍ക്കും തോന്നിയ പോലെ തീരുമാനിക്കാവുന്ന വിഷയമല്ല. ഇസ്ലാമിക ഭരണാധികാരിക്ക് കീഴില്‍ നടപ്പിലാക്കപ്പെടേണ്ട കാര്യമാണത്.

 അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമാകല്‍ ഈ വിഷയത്തിന്‍റെ പരിധിയില്‍ പെടും. കര്‍മങ്ങളില്‍ മഹത്തരമായ കാര്യമാണത്.

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...