ഫോളോ ചെയ്യാം

Thursday, 21 November 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 42 دروس الحديث - പ്രയാസങ്ങള്‍ വിശ്വാസിക്ക് നന്മയാണ്

 



عَنْ عَائِشَةَ، قَالَتْ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ: «مَا مِنْ شَيْءٍ يُصِيبُ الْمُؤْمِنَ حَتَّى الشَّوْكَةِ تُصِيبُهُ، إِلَّا كَتَبَ اللهُ لَهُ بِهَا حَسَنَةً أَوْ حُطَّتْ عَنْهُ بِهَا خَطِيئَةٌ»-صحيح مسلم-2572

അഇശ i പറഞ്ഞു: അല്ലാഹുവിന്‍റെ  റസൂല്‍ g പറയുന്നതായി ഞാന്‍ കേട്ടു: മുള്ള് തറക്കുന്നത് വരെ ഒരു വിശ്വാസിക്ക് ബാധിക്കുന്ന ഏതൊരു കാര്യവും കൊണ്ട് അല്ലാഹു അവന് ഒരു നന്‍മ രേഖപ്പെടുത്തുകയോ അല്ലെങ്കില്‍ ഒരു തിന്‍മ അവനില്‍ നിന്ന് ഒഴിവാക്കുകയോ ചെയ്യും. (മുസ്ലിം: 2572)


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍


 ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ i, മരണം: ഹി-57


 ഒരു വിശ്വാസിക്ക് ജീവിതത്തില്‍ ഏതൊരു പ്രയാസം അനുഭവിക്കേണ്ടി വന്നാലും അവനത് നന്‍മയാണ്.


 ഒരു മുള്ള് തറച്ചാല്‍ വരെ അവനത് ഒരു നന്‍മയായി രേഖപ്പെടുത്തപ്പെടുകയോ, അവനില്‍ നിന്ന് ഒരു പാപം നഷ്ടപ്പെടുകയോ ചെയ്യും.


 ജീവിതത്തിലുണ്ടാകുന്ന വേദനകള്‍ വിശ്വാസിക്ക് പരീക്ഷണങ്ങളാണ്


 ഒരു വിശ്വാസിക്ക് എല്ലാ കാര്യങ്ങളും നന്‍മയാണ്, അവന് നല്ലത് സംഭവിച്ചാല്‍ അവന്‍ നന്ദി കാണിക്കും, എന്നാല്‍ പ്രയാസങ്ങള്‍ വന്നാല്‍ അവന്‍ ക്ഷമിക്കും എന്ന് ഹദീസില്‍ വന്നിട്ടുണ്ട്.


 ജനങ്ങളില്‍ ഏറ്റവും അധികം പരീക്ഷണങ്ങള്‍ നേരിട്ടത് നബിമാരാണ്. പിന്നെ അവരെ പോലുള്ളവര്‍...


 പരീക്ഷണങ്ങളുടെ വലിപ്പത്തിനനുസരിച്ചായിരിക്കും പ്രതിഫലത്തിന്‍റെ വലിപ്പം എന്ന് തിര്‍മിദി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ വന്നിട്ടുണ്ട്.


 ദുന്‍യാവില്‍ പരീക്ഷണങ്ങള്‍ വരലാണ് പരലോകത്ത് ശിക്ഷ വരുന്നതിനേക്കാള്‍ വിശ്വാസിക്ക് നല്ലത്.


 അല്ലാഹു ഒരു അടിമക്ക് നന്‍മ ഉദ്ദേശിച്ചാല്‍ ദുന്‍യാവില്‍ അവന് പരീക്ഷണങ്ങളും, ശിക്ഷകളും നല്‍കപ്പെടും എന്നും ഹദീസില്‍ വന്നിട്ടുണ്ട്.


 വിശ്വാസി പരീക്ഷണങ്ങള്‍ വരുമ്പോള്‍ അതില്‍ നിന്ന് പ്രതിഫലം അന്വേഷിക്കണം, പരീക്ഷണങ്ങളില്‍ ക്ഷമിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. ശക്തമായ വിശ്വാസം കൊണ്ടല്ലാതെ ഈ ക്ഷമ പരിപൂര്‍ണ്ണമാവുകയുമില്ല.


 പരീക്ഷണങ്ങള്‍ വരുമ്പോള്‍ വിധിവിശ്വാസം ശക്തമാവണം. അല്ലാഹുവിലുള്ള തവക്കുലും ശക്തമായതാവണം.


 പരീക്ഷണങ്ങള്‍ വരുമ്പോള്‍ വിശ്വാസി സ്വീകരിക്കേണ്ട നിലപാട് എന്താണെന്ന് അല്ലാഹു അറിയിക്കുന്നു: (പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്‍റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്). (തൗബ:51)


മുള്ള് തറക്കുന്നത് പോലുള്ള ചെറിയ വിഷമതകള്‍ വരെ വരുമ്പോള്‍ അതില്‍ പ്രതിഫലം ആഗ്രഹിക്കുന്ന മനസ്സ് നാം ഉണ്ടാക്കിയെടുക്കണം. മുള്ള് തറച്ചാല്‍ പോലും അത് പ്രതിഫലാര്‍ഹമാണെന്നാണ് റസൂല്‍  صلى الله عليه وسلم അറിയിച്ചത്.

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...