ഫോളോ ചെയ്യാം

Sunday, 10 November 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 29 دروس الحديث - ആത്മാര്‍ഥമായി അറിവ് നേടുക


عن كَعْبِ بْنِ مَالِكٍ، قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: مَنْ طَلَبَ العِلْمَ لِيُجَارِيَ بِهِ العُلَمَاءَ أَوْ لِيُمَارِيَ بِهِ السُّفَهَاءَ أَوْ يَصْرِفَ بِهِ وُجُوهَ النَّاسِ إِلَيْهِ أَدْخَلَهُ اللَّهُ النَّارَ.- رواه الترمذي- حسن

കഅ്ബു ബ്നുമാലിക് رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു. പണ്ഡിതന്മാരുമായി അടുത്ത് നില്‍ക്കാന്‍ വേണ്ടിയോ, അല്ലെങ്കില്‍ വിഡ്ഡികളുമായി തര്‍ക്കിക്കാന്‍ വേണ്ടിയോ, ജനങ്ങളുടെ മുഖങ്ങളെ അത് മുഖേന തന്നിലേക്ക് തിരിക്കാന്‍ വേണ്ടിയോ ആരെങ്കിലും വിജ്ഞാനം തേടിയാല്‍ അല്ലാഹു അവനെ നരകത്തില്‍ പ്രവേശിപ്പിക്കും).

 

പാഠങ്ങള്‍:

മതവിദ്യഭ്യാസം നേടല്‍ ഇസ്ലാമില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. 

ഇഖ്ലാസോട് കൂടി അത് നേടിയെടുക്കാന്‍ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്. 

അറിവ് നേടുന്നതിന് പ്രായക്കൂടുതലോ, പ്രായക്കുറവോ പോലുള്ള ഒന്നും തടസ്സമല്ല. 

ആര്‍ക്കും വിജ്ഞാനം സ്വായത്തമാക്കാന്‍ കഴിയും.


മതവിജ്ഞാനം നേടുന്നത് ഭൗതികമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാവരുത്. ഈ ഹദീസില്‍ പറഞ്ഞത് പോലെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഒരാള്‍ മതവിജ്ഞാനം നേടുന്നതെങ്കില്‍ അല്ലാഹു അവനെ നരകത്തില്‍ പ്രവേശിപ്പിക്കും. 

ഈ കാലത്ത് അറിവ് നേടുന്ന പലരിലും ഇത്തരം അസുഖങ്ങള്‍ കാണാന്‍ സാധിക്കും. മറ്റുള്ളവരെ എതിര്‍ക്കാനും, തര്‍ക്കിച്ച് ജയിക്കാനും വേണ്ടി മാത്രം അറിവിനെ ഉപയോഗിക്കുന്നവര്‍. 

അത്തരക്കാര്‍ സ്വന്തം ജീവിതത്തില്‍ പഠിച്ച കാര്യങ്ങളെ നടപ്പില്‍ വരുത്തുന്നതില്‍ കുറവ് വരുത്തുന്നവരുമായിരിക്കും. 

അവര്‍ വിജ്ഞാനത്തെ നിന്ദിക്കുകയാണ് ചെയ്യുന്നത്. 

സ്വന്തം ജീവിതം നന്നാക്കാന്‍ വേണ്ടിയാണ് ആദ്യം മതവിജ്ഞാനം നേടേണ്ടത്. അതിന് ശേഷം മറ്റുള്ളവര്‍ക്ക് അറിയിച്ച് കൊടുക്കാനും. ഈ ഒരു ക്രമം പാലിക്കാത്ത എത്രയെത്ര മതവിദ്യാര്‍ത്ഥികള്‍..!


അറിവ് നേടുമ്പോള്‍ പാലിക്കേണ്ട ധാരാളം മര്യാദകളും പാഠങ്ങളും ഉണ്ട്. അവയൊക്കെ നാം അറിഞ്ഞിരിക്കണം. 

യഥാര്‍ത്ഥ വിജ്ഞാനം നല്ല രീതിയില്‍ കിട്ടണമെങ്കില്‍ അതിന് ആറ് കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയണമെന്ന് ഇമാംശാഫിഈ رحمه الله പറയുന്നു:

أخي لَنْ تنالَ العِلْمَ إلَّا بِستةٍ           سأُنَبِّيكَ عنْ تَفصيلِها بِبَيانِ

ذكاءٌ وحرصٌ واجتهادٌ وبُلْغَةٌ          وإرشادُ أستاذٍ وطولُ زمانٍ

(ديوان الشافعي ص:81 )

ആറ് കാര്യങ്ങള്‍ കൂടാതെ നിനക്ക് അറിവ് കരസ്ഥമാവുകയില്ല   

അവ വിശദമായി ഞാന്‍ നിന്നെ അറിയിക്കാം

ബുദ്ധി, അത്യാഗ്രഹം, പരിശ്രമം, അത്യാവശ്യ വിഭവങ്ങള്‍  

അധ്യാപകന്‍റെ ശിക്ഷണം, കാല ദൈര്‍ഘ്യം എന്നിവയാണവ.



No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...