عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، قُلْتُ: يَا رَسُولَ
اللَّهِ، إِنَّ لِي جَارَيْنِ فَإِلَى أَيِّهِمَا أُهْدِي؟ قَالَ: «إِلَى أَقْرَبِهِمَا
مِنْكِ بَابًا»- صحيح البخاري -2259
ആഇശ i നിവേദനം, അവര്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ.. എനിക്ക് രണ്ട് അയല്‍വാസികള്‍ ഉണ്ട്, അവരില്‍ ആരിലേക്ക് ഞാന്‍ ഹദിയ (സമ്മാനം) നല്‍കും? റസൂല്‍ g പറഞ്ഞു: അവര്‍ രണ്ട് പേരില്‍ നിന്നിലേക്ക് വാതില്‍ ഏറ്റവും അടുത്തുള്ളവരിലേക്ക് (ബുഖാരി:2259)
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ i, മരണം: ഹി-57
അയല്‍പക്ക ബന്ധത്തെ കുറിച്ചുള്ള അധ്യാപനമാണ് ഈ ഹദീസില്‍ ഉള്ളത്.
ഇസ്ലാം അയല്‍പക്ക ബന്ധത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന മതമാണ്.
അയല്‍ക്കാര്‍ക്ക് അനന്തരാവകാശം നല്‍കേണ്ടി വരുമോ എന്ന് നബി g വിചാരിക്കുന്നത് വരെ ജിബ്'രീല്‍ നബി g ക്ക് അയല്‍ക്കാരെ കുറിച്ച് ഉപദേശിച്ച് കൊണ്ടേ ഇരുന്നു എന്ന് റസൂല്‍ g പറഞ്ഞിട്ടുണ്ട്.
അയല്‍ക്കാര്‍ ആരാവട്ടെ, മുസ്ലിമോ അമുസ്ലിമോ ആരായാലും അവരോടുള്ള ബന്ധം നന്നാവണം എന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ച് ഭക്ഷണം കഴിക്കുന്നവര്‍ വിശ്വാസിയല്ല എന്ന് സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്.
ധാരാളം അയല്‍ക്കാര്‍ ഉണ്ടാകുമ്പോള്‍ അവരില്‍ ഒരാള്‍ക്ക് മാത്രം വല്ലതും ഹദിയ ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവരില്‍ ഏറ്റവും അടുത്തുള്ളവരെ പരിഗണിക്കണം. തന്‍റെ വീട്ടിലേക്ക് ഏത് അയല്‍വാസിയുടെ വീടാണോ അടുത്തത് അതാണ് നോക്കേണ്ടത്.
അയല്‍ക്കാരോടുള്ള ഇടപെടലുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
അവരോട് വാക്ക് കൊണ്ടും പ്രവര്‍ത്തനം കൊണ്ടും നല്ലത് ചെയ്യല്‍,
അയല്‍ക്കാര്‍ പരസ്പരം നന്‍മയില്‍ സഹകരിക്കല്‍,
അവന്‍റെ അഭിമാനത്തെ സംരക്ഷിക്കല്‍,
അവന്‍റെ പ്രയാസങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കല്‍,
ഒരാള്‍ തന്‍റെ ഭൂമി വില്‍ക്കാന്‍ ഉദ്ദേശിക്കുമ്പോല്‍ അത് തന്‍റെ അയല്‍ക്കാരന് ആവശ്യമുണ്ടോ എന്ന് ആരായല്‍,
അയല്‍ക്കാരന്‍ കടം ചോദിച്ചാല്‍ കടം കൊടുക്കല്‍,
അയല്‍ക്കാര്‍ക്കിടയില്‍ സന്ധിയുണ്ടാക്കല്‍,
അവന് മത കാര്യങ്ങള്‍ അറിയിച്ച് കൊടുക്കല്‍,
അയല്‍ക്കാരെ കുറിച്ച് നല്ല വിചാരം ഉണ്ടാകല്‍,
അവനെ ദ്രോഹിക്കാതിരിക്കല്‍,
അയല്‍ക്കാരന്‍റെ ദ്രോഹങ്ങളില്‍ ക്ഷമിക്കല്‍
തുടങ്ങി ധാരാളം കാര്യങ്ങള്‍ അയല്‍ക്കാരുമായി ബന്ധപ്പെട്ട് മനസ്സിലാക്കാനുണ്ട്.

No comments:
Post a Comment