ഫോളോ ചെയ്യാം

Monday, 11 November 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 36 دروس الحديث - ലജ്ജ ഈമാനിന്‍റെ ഒരു ശാഖയാകുന്നു

 



عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ «الإِيمَانُ بِضْعٌ وَسِتُّونَ شُعْبَةً، وَالحَيَاءُ شُعْبَةٌ مِنَ الإِيمَانِ» البخاري ومسلم

അബൂ ഹുറൈറ رضي الله عنه നിവേദനം, നബി صلى الله عليه وسلم പറഞ്ഞു:  വിശ്വാസത്തിന് എഴുപതില്‍ ചില്ലാനം ശാഖകളുണ്ട്, ലജ്ജ ഈമാനിന്‍റെ ഒരു ശാഖയാകുന്നു. (ബുഖാരി, മുസ്ലിം)


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍


Ä ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബൂ ഹുറൈറ


v ഈമാന്‍ വാക്കും പ്രവര്‍ത്തനവുമാണ്. വാക്കുകളിലും പ്രവര്‍ത്തനങ്ങളിലുമായി വിശാസത്തിന് അറുപതില്‍ ചില്ലാനം ശാഖകളുണ്ട്.

v വേറെ റിപ്പോര്‍ട്ടുകളില്‍ എഴുപതില്‍ ചില്ലാനം ശാഖകളുണ്ട് എന്നും വന്നിട്ടുണ്ട്. ഇത് വൈരുധ്യമല്ല, എണ്ണം പറയുന്നതില്‍ അറബികളുടെ ശൈലിയാണത്. 

v ഹദീസിലെ بضع എന്നതിന്‍റെ അര്‍ത്ഥം മൂന്ന് മുതല്‍ ഒമ്പത് ഉള്‍പ്പെടെ എന്നാണ്. അറുപതില്‍ അല്ലെങ്കില്‍ എഴുപതില്‍ അധികം ശാഖകളുണ്ട് എന്നാണ് നബി صلى الله عليه وسلم പറഞ്ഞത്.

v ഇതില്‍ ഒരു ശാഖയെ മാത്രം നബി صلى الله عليه وسلم എടുത്ത് പറഞ്ഞിരിക്കുന്നു. അതാണ് ലജ്ജ.

v ലജ്ജയുടെ മഹത്വം ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

v ലജ്ജ മുഴുവന്‍ നന്‍മയാണെന്ന് വേറെ റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്.

v ലജ്ജയില്ലെങ്കില്‍ നീ എന്ത് വേണമെങ്കിലും ചെയ്ത് കൊള്ളുക എന്ന് എല്ലാ നബിമാരും അനുയായികളെ പഠിപ്പിച്ച കാര്യമാണ്. അഥവാ ലജ്ജയില്ലാത്തവനാണ് മോശത്തരങ്ങള്‍ ചെയ്യുക എന്നാണിത് കൊണ്ട് ഉദ്ദേശിക്കുന്നത്.

v ആധുനിക കാലത്ത് ലജ്ജ എന്ന സല്‍ഗുണത്തിന് വില നല്‍കാത്ത അവസ്ഥ നമുക്ക് കാണാന്‍ സാധിക്കും.

v ലജ്ജയില്ലാതെ ആളുകള്‍ കാണിക്കുന്ന പേക്കൂത്തുകള്‍ അവരുടെ ഈമാനിന്‍റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്.

v ആളുകളെ ചിരിപ്പിക്കാനോ, തമാശയായിട്ടോ ഇത്തരത്തില്‍ ലജ്ജയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളില്‍ നിന്ന് ഉണ്ടായിക്കൂടാ..

ഈമാനിന്‍റെ എല്ലാ ശഖകളും മനസ്സിലാക്കി അവ കൃത്യമായി ജീവിതത്തില്‍ പകര്‍ത്താന്‍ നമുക്ക് സാധിക്കണം.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...