ഫോളോ ചെയ്യാം

Thursday, 21 November 2024

കൗമാരം; ധാര്‍മിക സാമൂഹിക വെല്ലുവിളികള്‍ - നൗഫല്‍ മദീനി

 


بسم الله الرحمن الرحيم

مشاكل المراهقين الثقافية والاجتماعية

 

ﭧ ﭨ ﭽ يَاأَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ التحريم: ٦  

ﭧ ﭨ ﭽ وَاعْلَمُوا أَنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ وَأَنَّ اللَّهَ عِنْدَهُ أَجْرٌ عَظِيمٌ الأنفال: ٢٨  

ﭧ ﭨ ﭽ الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِنْدَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا الكهف: ٤٦

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: " إِذَا مَاتَ الْإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلَّا مِنْ ثَلَاثَةٍ: إِلَّا مِنْ صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ "- أخرجه مسلم

 

കൗമാരം; ധാര്‍മിക സാമൂഹിക വെല്ലുവിളികള്‍

 

തയ്യാറാക്കിയത്: നൗഫല്‍ മദീനി

 

         കൗമാരം ജീവിതത്തിലെ ധന്യമായ ഘട്ടമാണ്. എല്ലാ സ്വപനങ്ങള്‍ക്കം സങ്കല്‍പ്പങ്ങള്‍ക്കും ചിറക് മുളച്ചു തുടങ്ങുകയും ഭാവിയെ കുറിച്ച സങ്കല്‍പ്പങ്ങള്‍ക്ക് അസ്ഥിവാരമിടുകയും ചെയ്യുന്ന പ്രായം. കൗമാര സ്വപ്നങ്ങള്‍ക്ക് പലപ്പോഴും യാഥാര്‍ത്ഥ്യവുമായി ബന്ധമുണ്ടാവണമെന്നില്ല. പക്ഷെ സ്വപ്നം കാണാനും സങ്കല്‍പ്പങ്ങളെ പടുത്തുയര്‍ത്താനുമുള്ള ഈ ഘട്ടത്തിലെ സവിശേഷ താല്‍പര്യം നേരാം വഴിക്ക് തിരിച്ചു വിടപ്പെട്ടാല്‍ അവര്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.

കൗമാരത്തിന് പ്രധാനമായി മൂന്ന് ഘട്ടങ്ങളുണ്ട്.

         കൗമാരത്തിന്‍റെ ഘട്ടങ്ങള്‍ ഓരോ നാടിനനുസരിച്ച് വ്യത്യാസമുള്ളതായി കാണാന്‍ സാധിക്കും. അവ താഴെ കൊടുത്ത വിധം നമുക്ക് മനസ്സിലാക്കാവുന്നതാണ്.

1- 11 വയസ്സ് മുതല്‍ 12 വയസ്സ് വരെ

2- 13 മുതല്‍ 16 വയസ്സ് വരെ

3- 16 മുതല്‍ 19 വരെ

1- 11-14

2- 14-18

3- 18-21

1- 11-13

2- 14-16

3- 17-20

 

v ശാരീരിക മാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നതാണ് ഒന്നാമത്തെ ഘട്ടം.

v വൈകാരിക പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്നതും ആന്തരിക മാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നതും രണ്ടാമത്തെ ഘട്ടത്തിലാണ്.

v ശാരീരിക മാറ്റവുമായി പൊരത്തപ്പെടുന്ന വ്യക്തിത്വ രൂപീകരണം നടക്കുന്നതാണ് മൂന്നാമത്തെ ഘട്ടം.

 

കൗമാരത്തിന്‍റെ ലക്ഷണങ്ങളായി മനഃശാസ്ത്രം മുന്നോട്ട് വെക്കുന്ന അഭിപ്രായങ്ങള്‍ താഴെ പറയുന്നവയാണ്

Ø -സ്വന്തത്തെ കുറിച്ച അമിതമായ ഉല്‍ക്കണ്ഠ

Ø -ലൈംഗികതയെ കുറിച്ച് കൂടുതല്‍ അറിയാനുള്ള താല്‍പര്യം

Ø കൂടുതല്‍ സ്നേഹം ആഗ്രഹിക്കല്‍

Ø സ്വാതന്ത്ര്യ മോഹം

Ø - സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കാനുള്ള ശ്രമം

Ø -ശ്രദ്ധ പിടിച്ചെടുക്കാനും അംഗീകാരത്തിനുമുള്ള ത്വര

Ø നിലനില്‍ക്കുന്ന വ്യവസ്ഥകളെ ചോദ്യം ചെയ്യാനുള്ള പ്രവണത

Ø കൂട്ടുകാരോട് കൂടുതല്‍ അടുക്കുകയും മാതാപിതാക്കളോട് അകലം പാലിക്കകയും ചെയ്യല്‍

Ø സ്വയം വിമര്‍ശനമില്ല, മറ്റുള്ളവരെ വിമര്‍ശിക്കല്‍

Ø -അമിതമായ അനുകരണ ഭ്രമം

Ø അധികാരത്തെ തള്ളിപ്പറയും

Ø പരാജയങ്ങളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവല്‍.

 

കൗമാരക്കാരുടെ വിഷയത്തില്‍ രക്ഷിതാക്കള്‍ക്കണ്ടാകുന്ന ഉത്കണ്ഠകള്‍

  • അവരുടെ കൂട്ടുകെട്ടുകളെ കുറിച്ച് അവര്‍ക്കുള്ള ഭയം
  • ഇവരിലുള്ള ശരിയും തെറ്റും വേര്‍തിരിച്ചെടുക്കുന്നതില്‍ രക്ഷിതാക്കള്‍ക്കുള്ള കുറവ്, (അവര്‍ക്ക് മാറി വരുന്ന ജീവിത സാഹചര്യങ്ങളിലുള്ള പരിചയക്കുറവാണതിന് കാരണം).
  • ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കുമ്പോള്‍ ഇവരില്‍ നിന്നുണ്ടാകുന്ന വിപരീത സ്വഭാവങ്ങള്‍
  • ഇവരുടെ അമിതമായ സ്വാതന്ത്ര്യമാഗ്രഹിക്കല്‍
  • അവര്‍ അവരുടേതായ ലോകത്ത് വിഹരിക്കാന്‍ ഇഷ്ടപ്പെടുന്നു, തന്‍മൂലം മാതാപിതാക്കളില്‍ നിന്നും മറ്റും വിട്ട് ജീവിക്കാന്‍ അവര്‍ ശ്രമിക്കല്‍.

 

കൗമാര പ്രായക്കാരെ നേര്‍ വഴിക്ക് തിരിച്ചു വിടാന്‍ മുതിര്‍ന്നവര്‍

താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

  • കഴിവുകള്‍ തിരിച്ചറിയാനുള്ള അവസരം നല്‍കുക.
  • മുതിര്‍ന്ന ആളായി പരിഗണിക്കുകയും അംഗീകാരം നല്‍കുകയും ചെയ്യുക
  • ഓരോ ചുമതലകള്‍ ഏല്‍പിച്ചു കൊടുക്കല്‍.
  • ആവശ്യമായ സ്വാതന്ത്ര്യം നല്‍കുക.
  • മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ഇകഴ്ത്തിയും അമിതമായി പുകഴ്ത്തിയും സംസാരിക്കാതിരിക്കുക.
  • അമിതമായ ഉപദേശം ഒഴിവാക്കുക.
  • ആത്മ വിശ്വാസം നല്‍കുക
  • അമിതമായ ഇടപെടല്‍ ഒഴിവാക്കുക
  • അവരുടെ കഴിവുകളും ഊര്‍ജ്ജങ്ങളും തിരിച്ചു വിടാനുള്ള നല്ല വഴികള്‍ കാണിച്ച് കൊടുക്കുക.

കൗമാരക്കാര്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒറ്റനോട്ടത്തില്‍

 കൗമാര പ്രായക്കാരെ ബാധിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. അവയില്‍ പ്രധാനപ്പെട്ടവ ചുവടെ കൊടുക്കുന്നു:

മ്യൂസിക്ക്, വീഡിയോ പ്രസിദ്ധീകരണങ്ങളുടെ ഷോപ്പുകളുടെ ലഭ്യത.

അന്യ പെണ്‍ കുട്ടികളുമയുള്ള അനാവശ്യ ഇടപെടലുകളും സംസാരങ്ങളും.

സിനിമാ- കായിക താരങ്ങളെ കുറിച്ചുള്ള അമിതമായ സംസാരങ്ങള്‍

കുടുംബത്തിലേയും ചുറ്റുമുള്ള ആളുകളിലുമുള്ള വിശ്വാസ്യത ഇല്ലാതിരിക്കല്‍

വീഡീയോ ചാനലുകള്‍ ഉപയോഗിക്കല്‍

ആളുകളോട് മോശമായ നിലയില്‍ പെരുമാറല്‍

മാതാപിതാക്കളെ വിഷമിപ്പിക്കല്‍

സ്വന്തം കാര്യങ്ങളില്‍ ഒതുങ്ങിക്കൂടല്‍

 ആരാധനകളില്‍ അലസത കാണിക്കല്‍

ആത്മ വിശ്വാസം ഇല്ലാതിരിക്കല്‍

ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം

പാശ്ചാത്യന്‍ സംസ്കാരങ്ങളെ അനുകരിക്കല്‍

സമ്പത്തിന്‍റെ ലഭ്യത, ദാരിദ്ര്യം

മോഷണം

സ്വവര്‍ഗ്ഗ രതി

തെരുവില്‍ കറങ്ങല്‍

അന്ധമായ അനുകരണങ്ങള്‍

പുകവലി

സ്വയം ഭോഗം

സെക്സ് ചിത്രങ്ങള്‍, വീഡിയോകള്‍ കാണല്‍

 

2006 ല്‍ കൗമാര പ്രശ്നങ്ങളെ സംബന്ധിച്ച് സഊദിയിലെ ക്വുര്‍ആന്‍ റേഡിയോ നടത്തിയ പഠനത്തിന്‍റെ രത്നച്ചുരക്കം ശ്രദ്ധിക്കുക.

കിംഗ് സഊദ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഈ പഠനം നടന്നത്. അവര്‍ക്ക് നല്‍കപ്പെട്ട ചോദ്യങ്ങള്‍:

1- കൗമാരക്കാരില്‍ ഏറ്റവും പ്രകടമായി കാണുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്?

2- ഈ പ്രശ്നങ്ങള്‍ക്ക് നിങ്ങളുടെ കാഴ്ച്ചപ്പാടിലുള്ള കാരണങ്ങള്‍ എന്തൊക്കെ?

3- ഈ പ്രശ്നങ്ങള്‍ക്ക് നിങ്ങള്‍ കാണുന്ന പരിഹാരങ്ങള്‍ എന്തൊക്കെയാണ്?

മൂന്ന് ഘട്ടങ്ങളില്‍ ഉള്ള കൗമാരക്കാരെയും യുവാക്കളേയും ഉദ്ദേശിച്ചായിരുന്നു ഇത് നടന്നത്.

1- കോളേജ് വിദ്യാര്‍ത്ഥികള്‍

2- ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍

3- ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍

         ഈ മൂന്ന് തലങ്ങളിലുമുള്ള വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളും, അവയുടെ കാരണങ്ങളും, അവക്കുള്ള പരിഹാരങ്ങളും.

ഉത്തരങ്ങളുടെ എണ്ണം

ചോദ്യം: 1

ചോദ്യം: 2

ചോദ്യം: 3

കോളേജ് വിദ്യാര്‍ത്ഥികള്‍

55

77

62

ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍

40

28

40

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍

33

20

29

 

വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ട പ്രധാന പരിഹാരങ്ങള്‍

ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ കാഴ്ച്ചപ്പാടില്‍ കൗമാര പ്രശ്നങ്ങള്‍ക്കള്ള പ്രതിവിധികള്‍

1- കൗമാരക്കാര്‍ക്ക് ഗൈഡന്‍സ് നല്‍കാനും അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രോഗ്രാമുകള്‍ 

    സംഘടിപ്പിക്കല്‍

2- പുകവലി അതിന്‍റെ എല്ലാ ഇനങ്ങളും നിരോധിക്കല്‍.

3- നല്ല കൂട്ടു കെട്ട് സ്ഥാപിക്കല്‍

4- അവരെ നല്ല രൂപത്തില്‍ നിരീക്ഷിക്കല്‍.

5- ഉപകാരപ്രദമായ വൈജ്ഞാനിക സംരംഭങ്ങളില്‍ അവര്‍ പങ്കെടുക്കല്‍

6- മാന്യമായ വേഷം ധരിക്കല്‍, പെണ്‍കട്ടികള്‍ മുഖം മറക്കല്‍

7- കണ്ണിനെ താഴ്ത്തലും, അതിന് ക്ഷമ അവലംബിക്കലും

8- അവര്‍ക്ക് അമിതമായി പണം നല്‍കാതിരിക്കല്‍

9- സ്കൂളുകളില്‍ മത പഠനത്തിന്‍റെ പിരിയഡുകള്‍ വര്‍ധിപ്പിക്കല്‍

10- സ്കൂളുകളില്‍ മാര്‍ഗ നിര്‍ദേശക ക്ലാസ്സുകള്‍ സംഘടിപ്പിക്കല്‍

11- മക്കളുടെ കൂട്ടുകാരെ കുറിച്ച് അറിയാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കല്‍

12- ആരാധനാ കാര്യങ്ങള്‍ക്ക് അവരെ പ്രോത്സാഹിപ്പിക്കല്‍

13- വാര്‍ത്താ മാധ്യമങ്ങളിലൂടെ യുവാക്കളെ ബോധവത്കരിക്കല്‍

14- ക്വുര്‍ആന്‍ പഠന സംരംഭങ്ങളില്‍ അവരെ ചേര്‍ക്കല്‍

15- അവധിക്കാല ധാര്‍മിക വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ അവരെ ചേര്‍ക്കല്‍

16- അവര്‍ക്ക് ലഘുലേഖകളും, ചെറു പുസ്തകങ്ങളും വിതരണം ചെയ്യല്‍

17- കൗമാരക്കാരുടെ കഴിവിനൊത്ത നല്ല പ്രവര്‍ത്തന മേഖലകള്‍ ഉണ്ടാക്കല്‍

18- അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കല്‍

19- വീട്ടിലും, സ്കൂളിലും അവര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ നല്‍കല്‍.

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ദേശിച്ച പ്രതിവിധികള്‍

1- ഉപകാര പ്രദമായ ആക്ടിവിറ്റീസ് സ്കൂളുകളില്‍ സംഘടിപ്പിക്കല്‍

2- നല്ല കൂട്ടുകാരെ തെരെഞ്ഞെടുക്കല്‍

3- മക്കള്‍ പുറത്ത് പോകുമ്പോള്‍ പിതാവ് അവരുടെ കൂടെയുണ്ടാകല്‍

4- മക്കളെ നിരീക്ഷിക്കല്‍

5- വീടുകളില്‍ ഡിഷുകള്‍ സ്ഥാപിക്കാതിരിക്കല്‍

6- കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കാതിരിക്കല്‍

7- വീട്ടില്‍ നിന്ന് അനാവശ്യമായി പുറത്തിറങ്ങാതിരിക്കല്‍

8- കൗമാരക്കാര്‍ ഉദ്ദേശിക്കുന്നതെന്തും അവര്‍ക്ക് നല്‍കാതിരിക്കല്‍

9- അവരുടെ സമയങ്ങള്‍ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിന് പ്രോത്സാഹനം നല്‍കല്‍. (പള്ളികളില്‍ കഴിച്ചു കൂടാനം മറ്റും)

10- അവര്‍ക്ക് വേണ്ടി ക്ലാസ്സുകള്‍, പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കല്‍

11- കുടുംബമൊന്നിച്ചോ, സ്കൂളില്‍ നിന്നോ സംഘമായുള്ള വൈജ്ഞാനിക-വിനോദ യാത്രകള്‍ സംഘടിപ്പിക്കല്‍

12- നല്ലവരോടൊപ്പം സമയം ചിലവഴിക്കാന്‍ അവര്‍ താല്‍പര്യം കാണിക്കല്‍

13- അവരില്‍ നിന്നുണ്ടാകുന്ന വീഴ്ചകളെ വലുതാക്കി കാണാതെ അവരുമായി അധ്യാപകരും മറ്റുള്ളവരും നല്ല നിലയില്‍ പെരുമാറുക

14- മത കാര്യങ്ങളില്‍ നല്ല മാര്‍ഗ്ഗ നിര്‍ദേശം നല്‍കല്‍

15- നല്ല കുടുംബാന്തരീക്ഷം ഉണ്ടാക്കല്‍.

16- നല്ല ജോലികളില്‍ അവരെ വ്യാപൃതരാക്കല്‍

17- നല്ല സ്വഭാവങ്ങള്‍ പഠിക്കാനള്ള അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കല്‍

പ്രവാസ കൗമാരം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ താഴെ പറയുന്നവയാണ്

#        സാമൂഹിക ബന്ധങ്ങളുടെ അപര്യാപ്തത (ഫ്ളാറ്റ് ജീവിതത്തിലെ പരിമിതികള്‍)

#        കൂട്ടുകെട്ടുമായി ബന്ധപ്പെട്ട ഈ പ്രായത്തില്‍ ലഭിക്കേണ്ടുന്ന അറിവുകളുടെ പരിമിതി

#       ക്രിയേറ്റിവിറ്റി (സര്‍ഗ്ഗാത്മകത) വളര്‍ത്തിയെടുക്കാന്‍ സഹായകമായ സാഹചര്യങ്ങളുടേയും അവസരങ്ങളുടേയും അപര്യാപ്തത.

#        ഗാര്‍ഹികാന്തരീക്ഷത്തില്‍, പ്രത്യേകിച്ച് മാതാപിതാക്കളുമായി കാര്യങ്ങള്‍ പങ്കുവെക്കല്‍ (ഷെയറിംഗ്) വേണ്ടവിധം നടക്കാത്ത സാഹചര്യം

#        ബുദ്ധിമുട്ടുകളുമായും, വികാരങ്ങളുമായും അഥവാ മാറുന്ന സാഹചര്യങ്ങളോട് വൈകാരികമായി പൊരുത്തപ്പെടാനുള്ള കഴിവില്ലായ്മ

#       സോഷ്യല്‍ മീഡീയകളോടും ഇന്‍റെര്‍നെറ്റിനോടുമുള്ള അമിതമായ താല്‍പര്യം

 

സോഷ്യല്‍ മീഡിയകള്‍ പ്രധാനമായും താഴെ പറയുന്ന തലങ്ങളില്‍

കൗമാരത്തെ ബാധിക്കുന്നു

v അധാര്‍മികതകളിലേക്കുള്ള വാതില്‍ തുറക്കുന്നു

v പരിധിയില്ലാത്ത ഉപയോഗം ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു

v വിലപ്പെട്ട സമയത്തിന്‍റെ ഗണ്യമായ ഭാഗം പാഴാക്കുന്നു

v ക്രിയാത്മകമായ സൗഹൃദ ബന്ധങ്ങള്‍ക്ക് പകരം 'ഇക്കിളിപ്പെടുത്തുന്ന' ബന്ധങ്ങള്‍ക്ക് മാത്രം പ്രാമുഖ്യം നല്‍കുന്നു.

v സാമൂഹ്യ ബന്ധങ്ങളുടെ ആദാന-പ്രദാനങ്ങളില്‍ നിന്നകന്ന് ഒറ്റപ്പെടലുകളിലേക്ക് കുട്ടികളെ നയിക്കുന്നു.

v ഹീറോ വേര്‍ഷിപ്പി (വീരാരാധന) ന്‍റെ സവിശേഷ താല്‍പര്യങ്ങളെ ചൂഷണം ചെയ്യുന്ന മാധ്യമ ലോകം അവതരിപ്പിക്കുന്ന സിനിമ-ക്രിക്കറ്റ്-ഫൂട്ബോള്‍ നായകരെ റോള്‍ മോഡലുകളായി സ്വീകരിക്കുന്നു.

 

ഇന്‍റര്‍നെറ്റ് സംവിധാനങ്ങളുടെ ഉപയോഗത്തില്‍ വിവേചന പൂര്‍ണമായ സമീപനത്തിന്‍റെ അഭാവം കൗമാരത്തില്‍ -ve ആയ സ്വാധീനം ചെലുത്തുന്നു.

 

  • പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്‍റെര്‍നെറ്റിനെ ആശ്രയിക്കുന്നത് സ്വന്തമായ ക്രിയേറ്റീവ് തിങ്കിങ്ങിനെ നിരുത്സാഹപ്പെടുത്തുന്നു.
  • വിവരങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യത ഗവേഷണ ചിന്തക്കുള്ള (പഠനത്തിനുള്ള) അവസരം നഷ്ടപ്പെടുത്തുന്നു
  • ലഭിക്കുന്ന അറിവുകളുടെ ആധികാരികത ഉറപ്പു വരത്തപ്പെടുന്നില്ല

 

കൗമാര പ്രശ്നങ്ങള്‍ക്കുള്ള ഇസ്ലാമിക പരിഹാരം

 

ü  തൗഹീദ് പഠിപ്പിക്കുക, റബ്ബിനെ പരിചയപ്പെടുത്തുക.

ü  സ്നേഹം നല്‍കുക

ü  അംഗീകാരം നല്‍കുക

ü  സ്നേഹ പൂര്‍ണമായ ഉപദേശം

ü  ബാധ്യതകളെ കുറിച്ച് ഉല്‍ബുദ്ധനാക്കുക.

ü  നമസ്കാരം നില നിര്‍ത്താനും, നന്‍മ കല്‍പ്പിക്കാനും തിന്‍മ വിരോധിക്കാനുമള്ള ആഹ്വാനം

ü  വിനയാന്വിതനായി ഭൂമിയില്‍ സഞ്ചരിക്കാനുള്ള ഉപദേശം

ü  മക്കള്‍ക്കിടയില്‍ വേര്‍തിരിവ് കല്‍പ്പിക്കാതിരിക്കുക.

ü  ഇസ്ലാമിക സംസ്കാരമാണ് ഏറ്റവും ഉന്നതമെന്ന ബോധം സൃഷ്ടിക്കുക

ü  തിന്‍മ കടന്നു വരാനുള്ള വഴികള്‍ തടയുക. (ഫ്ളാറ്റിലെ ഷയറിംഗ് ഫാമിലി സ്റ്റൈല്‍, ട്യൂഷന് ആണ്‍ കുട്ടികളും പെണ്‍കട്ടികളും ഒന്നിച്ച് വരല്‍, ബോയ് ഫ്രണ്ട്, ഗേള്‍ ഫ്രണ്ട് എന്നീ സങ്കല്‍പ്പങ്ങള്‍)

ü  ലഹരി ഉപയോഗിക്കുന്നതിനെതിരെയുള്ള താക്കീത്. (നാട്ടിലേതിനേക്കാള്‍ സൗകര്യമായ വിധത്തിലുള്ള ലഭ്യത).

 

         ജീവിതത്തെ കുറിച്ചും സ്വന്തം റോളുകളെ കുറിച്ചും ശരിയായ ധാരണ കൈവരിക്കാത്ത കൗമാരം സാമൂഹിക ദുരന്തങ്ങള്‍ സൃഷ്ടിക്കും. ധാര്‍മികമായ ശിക്ഷണം മാത്രമാണ് പരിഹാരം.

         തിന്‍മകളുടെ വക്താക്കള്‍ ഇന്ന് ഏറെ ലക്ഷ്യമിടുന്നത് കൗമാര പ്രായത്തിലെ വിദ്യാര്‍ത്ഥികളേയും വിദ്യാര്‍ത്ഥിനികളേയുമാണ് എന്ന ഞെട്ടിക്കുന്ന വിവരം നാം അവഗണിച്ചു കൂടാ. എങ്ങോട്ട് വളച്ചാലും വളയുന്ന തരത്തിലുള്ള പ്രായത്തിന്‍റെ ചാപല്യങ്ങളെ അടുത്തറിഞ്ഞ് അവര്‍ക്ക് കൊടുക്കേണ്ട ശിക്ഷണങ്ങള്‍ കൊടുക്കേണ്ട വിധം കൊടുത്തില്ലെങ്കില്‍ വളരെ വലിയ ദുരന്തങ്ങളായിരിക്കും ഈ തലമുറക്ക് കൈവരുക എന്ന് നാം മറക്കരുത്. എന്തിനും പോന്ന സാഹചര്യമുള്ള ഈ പ്രായത്തെ നന്‍മകളിലേക്ക് തിരിച്ചു വിടാനും, അവരിലൂടെ നന്‍മകള്‍ ഫലം കൊയ്യാനും സാധിക്കേണ്ടതുണ്ട്. അതിനായി സമൂഹത്തിലെ ഉത്തരവാദപ്പെട്ടവര്‍ അവര്‍ക്കുള്ള ഉത്തമ കേന്ദ്രങ്ങള്‍ ഉണ്ടാക്കുന്നതിലും അവ ഭംഗിയാക്കുന്നതിലും ഉത്സാഹം കാണിക്കണം.

          

         കൊച്ചു നാളുകള്‍ മുതല്‍ ആര്‍ജ്ജിച്ചവയുടെ ബഹിര്‍ പ്രകടനം മാതൃമാണ് ടീനേജില്‍ നടക്കുന്നത്. അതിനാല്‍ ഇസ്ലാമിക, സംസ്കരണ ശിക്ഷണങ്ങള്‍ നേരത്തേ തുടങ്ങുക.. അവ അവരുടെ ജീവിതത്തില്‍ ഉറപ്പിക്കുന്നതിനും തുടര്‍ത്തുന്നതിനും ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക.


 

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...