സുജൂദില്‍ നിങ്ങള്‍
പ്രാര്‍ത്ഥന വര്‍ധിപ്പിക്കുക
عَنْ
سُمَيٍّ مَوْلَى أَبِي بَكْرٍ، أَنَّهُ سَمِعَ أَبَا صَالِحٍ ذَكْوَانَ يُحَدِّثُ عَنْ
أَبِي هُرَيْرَةَ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «أَقْرَبُ
مَا يَكُونُ الْعَبْدُ مِنْ رَبِّهِ، وَهُوَ سَاجِدٌ، فَأَكْثِرُوا الدُّعَاءَ»-
أخرجه مسلم، حديث: 482
സുമയ്യ് (അബൂബകര്‍ رضي الله عنه വിന്‍റെ അടിമ) അബൂഹുറൈറ رضي الله عنه വില്‍ നിന്ന് ദക്'വാന്‍ പറയുന്നതായി കേട്ടു. നിശ്ചയം റസൂല്‍ صلى الله عليه وسلم പറഞ്ഞു: ഒരു അടിമ തന്‍റെ റബ്ബുമായി ഏറ്റവും കൂടുതല്‍ അടുക്കുന്നത് അവന്‍ സുജൂദിലായിരിക്കുമ്പോഴാണ്. അതിനാല്‍ നിങ്ങള്‍ (സുജൂദില്‍) പ്രാര്‍ത്ഥന വര്‍ധിപ്പിക്കുക.
عَنْ
عُبَادَةَ بْنِ الصَّامِتِ، أَنَّهُ سَمِعَ رَسُولَ اللهِ صَلَّى الله عَليْهِ وسَلَّمَ
يَقُولُ: مَا مِنْ عَبْدٍ يَسْجُدُ لِلَّهِ سَجْدَةً، إِلاَّ كَتَبَ اللَّهُ لَهُ بِهَا
حَسَنَةً، وَمَحَا عَنْهُ بِهَا سَيِّئَةً، وَرَفَعَ لَهُ بِهَا دَرَجَةً ، فَاسْتَكْثِرُوا
مِنَ السُّجُودِ- رواه
ابن ماجه، رقم الحديث:1424، صحيح
ഉബാദത്തു ബ്നുസ്സ്വാമിത്ത് رضي الله عنه റസൂല്‍ صلى الله عليه وسلم പറയുന്നതായി കേട്ടു. ഏതൊരു അടിമ അല്ലാഹുവിന് വേണ്ടി സുജൂദ് ചെയ്യുന്നുവോ, അല്ലാഹു അവന് അത് മുഖേന ഒരു നന്‍മ രേഖപ്പെടുത്തുകയും അവനില്‍ നിന്ന് അത് മുഖേന അവന്‍ ഒരു തിന്‍മ മായ്ക്കുകയും, അവന് അല്ലാഹു ഒരു പദവി ഉയര്‍ത്തിക്കൊടുക്കുകയും ചെയ്യും. ആയതിനാല്‍ നിങ്ങള്‍ സുജൂദുകള്‍ വര്‍ധിപ്പിക്കുക.
പാഠങ്ങള്‍:
സുജൂദുകള്‍ അധികരിപ്പിക്കുക എന്നാല്‍ വെറുതെ സു ജൂദുകള്‍ മാത്രം ചെയ്യുക എന്നല്ല. മറിച്ച് സുന്നത്ത് നമസ്കാര ങ്ങള്‍ വര്‍ധിപ്പിച്ച് കൊണ്ട് സുജൂദുകള്‍ അധികരിപ്പിക്കുക എന്നാണത് കൊണ്ടര്‍ത്ഥമാക്കുന്നത്.
ഇമാം നവവി رحمه الله പറയുന്നു:
قال
النووي رحمه الله: فِيهِ الْحَثّ عَلَى كَثْرَة السُّجُود ، وَالتَّرْغِيب ، وَالْمُرَاد
بِهِ السُّجُود فِي الصَّلَاة-
(المنهاج: 2/206)
(ഇതില്‍ സുജൂദുകള്‍ വര്‍ധിപ്പിക്കാന്‍ ഉള്ള പ്രേരണ ഉണ്ട്. അതിന്‍റെ ഉദ്ധേശം നമസ്കാരത്തിലെ സുജൂദ് ആണ്).
സുജൂദുകള്‍ക്ക് ഇത്രമാത്രം ശ്രേഷ്ടതകള്‍ ഉള്ളതിനാല്‍ അടക്കത്തിലും ഒതുക്കത്തിലും ഭംഗിയായി സുജൂദ് ചെയ്യാന്‍ നമുക്ക് സാധിക്കണം.
ഏഴ് അവയവങ്ങളിലായി കൃത്യമായി തന്നെ സുജൂദ് നിര്‍വ്വഹിക്കപ്പെടണം.
എല്ലാ സുന്നത്ത് നമസ്കാരങ്ങളും കൃത്യമായി ചെയ്യാന്‍ സാധിച്ചാല്‍ ധാരാളം സുജൂദുകള്‍ അധികരിപ്പിക്കാന്‍ നമുക്ക് കഴിയും.

No comments:
Post a Comment