عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ
وَسَلَّمَ قَالَ: «الصَّلَاةُ الْخَمْسُ، وَالْجُمْعَةُ إِلَى الْجُمْعَةِ، كَفَّارَةٌ
لِمَا بَيْنَهُنَّ، مَا لَمْ تُغْشَ الْكَبَائِرُ»-رواه مسلم- 233
അബൂഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു: അഞ്ച് നേരത്തെ നമസ്കാരങ്ങള്‍, ഒരു ജുമുഅ മുതല്‍ അടുത്ത ജുമുഅ വരെ അവക്കിടയിലുള്ളതിന് (ചെറുപാപങ്ങള്‍ക്ക്) പ്രായശ്ചിത്തമാണ്. വന്‍പാപങ്ങള്‍ മൂടിപ്പൊതിഞ്ഞിട്ടില്ല എങ്കില്‍.
]mT§Ä
നമസ്കാരം, ജുമുഅ എന്നിവയുടെ മഹത്വത്തെയാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്.
അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ അവക്കിടയിലുള്ള പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാണ്.
അത് പോലെ ഒരു ജുമുഅ മുതല്‍ അടുത്ത ജുമുഅ വരെ അവക്കിടയിലുള്ളതിന് പ്രായശ്ചിത്തമാണ്.
അഞ്ച് നേരത്തെ നമസ്കാരം ഈ രൂപത്തില്‍ ആയിത്തീരാന്‍ നാം പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
നമസ്കാരത്തിന്‍റെ റുക്നുകളും, വാജിബാത്തുകളും, അവയുടെ സുന്നത്തുകളും നാം മനസ്സിലാക്കി വേണം നമസ്കാരം നിര്‍വ്വഹിക്കാന്‍.
നമസ്കാരത്തിന്‍റെ റുക്നുകള്‍ (സ്തംഭങ്ങള്‍), വാജിബാത്തുകള്‍ എന്നിവ നമുക്ക് മനസ്സിലാക്കാം:
നമസ്കാരത്തിന്‍റെ റുക്നുകള്‍:
ഇവ 14 എണ്ണമാണ്. ഇതില്‍ വീഴ്ച വന്നാല്‍ നമസ്കാരം പാഴായി. ഇതില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടാല്‍ അവന്‍ വീണ്ടും നമസ്കരിക്കണം. അവ:
1- കഴിവുള്ളവന്‍ നിന്ന് നമസ്കരിക്കല്‍,
2- തക്ബീറതുല്‍ ഇഹ്റാം,
3- ഫാതിഹ ഓതല്‍,
4- റുകൂഅ്,
5 -റുകൂഇല്‍ നിന്ന് ഉയരല്‍ (ഇഅ്തിദാല്‍),
6- ഏഴ് അവയവങ്ങളിലായി സുജൂദ് ചെയ്യല്‍.
(നെറ്റി+മൂക്ക്, രണ്ട് കൈപടങ്ങള്‍, രണ്ട് കാല്‍ മുട്ടുകള്‍, രണ്ട് കാല്‍ പാദങ്ങള്‍ എന്നിവയാണവ),
7- സുജൂദില്‍ നിന്ന് ഉയരല്‍,
8- രണ്ട് സുജൂദുകള്‍ക്കിടയില്‍ ഇരിക്കല്‍,
9- എല്ലാറ്റിലും ശാന്തത കൈവരിക്കല്‍,
10- അവസാനത്തെ തശഹ്ഹുദ്,
11 -അവസാനത്തെ തശഹ്ഹുദിന് ഇരിക്കല്‍,
12- നബി ഴ യുടെ മേലുള്ള സ്വലാത്ത്,
13- ഈ റുക്നുകള്‍ ക്രമത്തില്‍ ചെയ്യല്‍,
14- സലാം
നമസ്കാരത്തിന്‍റെ വാജിബാത്തുകള്‍:
ഇവ എട്ട് എണ്ണമാണ്. ഇതില്‍ നിന്ന് ഏതെങ്കിലും ഒന്ന് മനഃപ്പൂര്‍വം വിട്ട്കളഞ്ഞാല്‍ നമസ്കാരം ബാത്വിലാകും. എന്നാല്‍ ഇതില്‍പെട്ടവ മറന്ന് പോയാല്‍ മറവിയുടെ സുജൂദ് ചെയ്യേണ്ടി വരും. അവ:
1- തക്ബീറതുല്‍ ഇഹ്റാമിന് പുറമേയുള്ള തക്ബീറുകള്‍,
2- سمع الله لمن حمده എന്ന് പറയല്‍,
3- ربنا ولك الحمد എന്ന് പറയല്‍,
4- റുകൂഇല്‍ سبحان ربي العظيم എന്ന് പറയല്‍,
5- സുജൂദില്‍ سبحان ربي الأعلى എന്ന് പറയല്‍,
6- രണ്ട് സുജൂദുകള്‍ക്കിടയില്‍ പാപമോചനം ചോദിക്കല്‍,
7- ഒന്നാമത്തെ തശഹ്ഹുദ്,
8- ഒന്നാമത്തെ തശഹ്ഹുദിനായി ഇരിക്കല്‍.

No comments:
Post a Comment