عَنْ أَبِي مُوسَى الْأَشْعَرِيِّ، قَالَ: قَالَ لِي رَسُولُ
اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " أَلَا أَدُلُّكَ عَلَى كَلِمَةٍ مِنْ
كُنُوزِ الْجَنَّةِ - أَوْ قَالَ: عَلَى كَنْزٍ مِنْ كُنُوزِ الْجَنَّةِ -؟ "
فَقُلْتُ: بَلَى، فَقَالَ: «لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ»- صحيح مسلم- 2704
അബൂമൂസല്‍ അശ്അരി h പറഞ്ഞു: അല്ലാഹുവിന്‍റെ റസൂല്‍ g എന്നോട് പറഞ്ഞു: സ്വര്‍ഗ്ഗത്തിലെ നിധികളില്‍ പെട്ട ഒരു വചനം -അല്ലെങ്കില്‍ നബി g പറഞ്ഞത്: സ്വര്‍ഗ്ഗത്തിലെ നിധികളില്‍ പെട്ട ഒരു നിധിയെ കുറിച്ച്- ഞാന്‍ താങ്കളെ അറിയിക്കട്ടെയോ? അപ്പോള്‍ ഞാന്‍ പറഞ്ഞു: അതെ, റസൂല്‍ g പറഞ്ഞു: لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ (അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരു കഴിവും ശക്തിയും ഇല്ല) എന്നതാണത്. (മുസ്ലിം:2704)
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബൂമൂസല്‍ അശ്അരി h, യഥാര്‍ത്ഥ നാമം: അബ്ദുല്ലാഹി ബ്നു ക്വൈസ്, മരണം: ഹി-50
لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ എന്ന ദിക്ര്‍ വളരെ മഹത്വമുള്ള ഒന്നാണ്. ഇതില്‍ അല്ലാഹുവിനുള്ള പരിപൂര്‍ണ്ണ സമര്‍പ്പണവും, അവനെ എല്ലാ കാര്യത്തിലും അവലംബമാക്കലും ഉണ്ട്.
അല്ലാഹുവിന്‍റെ ഉദ്ദേശം കൊണ്ടല്ലാതെ ഒരു ചലനവും ഒരു കഴിവും ഇല്ല എന്നാണ് ഇതിന്‍റെ അര്‍ത്ഥം.
അല്ലാഹുവിന്‍റെ സംരക്ഷണം കൊണ്ടല്ലാതെ തിന്‍മയില്‍ നിന്ന് രക്ഷപ്പെടാനുള്ള കഴിവില്ല, അത് പോലെ അല്ലാഹുവിന്‍റെ സഹായം കൂടാതെ നന്‍മ ചെയ്യാനുള്ള ശക്തിയും ഇല്ല എന്നും ഇതിന്‍റെ അര്‍ത്ഥമായി പറയപ്പെട്ടിട്ടുണ്ട്. ഇബ്നു മസ്ഊദില്‍ നിന്ന് ഇത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്.
അല്ലാഹു അടിമകള്‍ക്ക് അവര്‍ക്ക് കഴിയുന്നതല്ലാതെ നിര്‍ബന്ധിച്ചിട്ടില്ല, അല്ലാഹു അവര്‍ക്ക് നിര്‍ബന്ധിച്ചതല്ലാതെ അവര്‍ക്ക് കഴിയുകയുമില്ല (ولم يكلفهم الله تعالى إلا ما يطيقون ولا يطيقون إلا ما كلفهم-العقيدة الطحاوية) എന്ന് ഇമാം ത്വഹാവി r ഇതിന്‍റെ വിശദീകരണമായി പറഞ്ഞിട്ടുണ്ട്.
ഒരു മുസ്ലിം ഓരോ ദിവസവും നിരവധി തവണ പറയേണ്ട ദിക്ര്‍ ആണ് ഇത്.
ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ حيى على الصلاة، حي على الفلاح എന്ന് ബാങ്ക് വിളിക്കുന്നവന്‍ പറയുമ്പോള്‍ കേള്‍ക്കുന്നവന്‍ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ എന്നാണ് പറയേണ്ടത്.
സ്വര്‍ഗ്ഗത്തിലെ നിധികളില്‍ പെട്ട ഒരു നിധിയാണ് لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ എന്ന് റസൂല്‍ g പറഞ്ഞതില്‍ നിന്ന് അതിന്‍റെ മാഹാത്മ്യം നമുക്ക് മനസ്സിലാക്കാം.
ഈ വചനത്തിന് മനഃപ്രയാസം, ദുഃഖം എന്നിവ തടുക്കുന്നതിനും, പിശാചിനെ അകറ്റുന്നതിനും വലിയ സ്വാധീനമുണ്ടെന്ന് ഇബ്നുല്‍ ക്വയ്യിം തന്‍റെ(സാദുല്‍ മആദ്) എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്.
ഇത് പോലെ വളരെ ശ്രേഷ്ടമായ ചെറിയ ദിക്റുകള്‍ വേറെയും പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അവ നാം പഠിക്കുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുക.

No comments:
Post a Comment