ഫോളോ ചെയ്യാം

Thursday, 21 November 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 47 دروس الحديث - തുമ്മിയാല്‍ الحمد لله എന്ന് പറയുക

 



عَنْ أَنَسِ بْنِ مَالِكٍ، قَالَ: عَطَسَ عِنْدَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ رَجُلَانِ، فَشَمَّتَ أَحَدَهُمَا وَلَمْ يُشَمِّتِ الْآخَرَ، فَقَالَ الَّذِي لَمْ يُشَمِّتْهُ: عَطَسَ فُلَانٌ فَشَمَّتَّهُ، وَعَطَسْتُ أَنَا فَلَمْ تُشَمِّتْنِي، قَالَ: «إِنَّ هَذَا حَمِدَ اللهَ، وَإِنَّكَ لَمْ تَحْمَدِ اللهَ»،- البخاري ومسلم

അനസ് h പറഞ്ഞു: നബി g യുടെ അടുക്കല്‍ രണ്ടാളുകള്‍ തുമ്മുകയുണ്ടായി, അപ്പോള്‍ അവരില്‍ ഒരാള്‍ക്ക് നബി g നന്‍മക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു, മറ്റേ ആള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചില്ല. അപ്പോള്‍ നബി g നന്‍മക്ക് വേണ്ടി പ്രാര്‍ത്ഥിക്കാത്തവന്‍ പറഞ്ഞു: ഇന്ന ആള്‍ തുമ്മിയപ്പോള്‍ താങ്കള്‍ അദ്ദേഹത്തിന് നന്‍മക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു, ഞാനും തുമ്മി, എന്നാല്‍ താങ്കള്‍ എനിക്കായി നന്‍മക്ക് വേണ്ടി പ്രാര്‍ത്ഥിച്ചില്ല? റസൂല്‍ g പറഞ്ഞു: നിശ്ചയം ഇയാള്‍ അല്ലാഹുവിനെ സ്തുതിച്ചു, എന്നാല്‍ താങ്കള്‍ അല്ലാഹുവിനെ സ്തുതിച്ചില്ല. (ബുഖാരി, മുസ്ലിം)


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍


 ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അനസു ബ്നു മാലിക്  h, മരണം: ഹി-92


    ഒരാള്‍ തുമ്മിയാല്‍ അവന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ഈ ഹദീസ് അറിയിക്കുന്നു.


   തുമ്മല്‍ ഒരു അനുഗ്രഹമാണ്. അത് അല്ലാഹുവിന് ഇഷ്ടവുമാണ്.


    തലക്കുള്ളില്‍ നിറയുന്ന മാലിന്യങ്ങള്‍ തുമ്മലിലൂടെ പുറത്ത് പോകും. അത് ഉള്ളില്‍ തന്നെ നില്‍ക്കുകയാണെങ്കില്‍ വലിയ രോഗങ്ങള്‍ക്ക് കാരണമാകും. തുമ്മലിലൂടെ വലിയ ഇളക്കം ശരീരത്തിലുണ്ടാവുന്നുണ്ട്. ഹൃദയത്തിന് വരെ ഈ കിലുക്കം ബാധിക്കുന്നുണ്ട്. എന്നാല്‍ ഇതിലൂടെ ശരീരത്തിന് ഒരു അപകടവും വരുത്താതെ അല്ലാഹു നേരെ നിലനിര്‍ത്തുന്നു. തുമ്മിയാല്‍ അല്ലാഹുവിനെ സ്തുതിക്കുന്നതിന് ഇതൊക്കെ കാരണമാണ്.


    ഒരാള്‍ തുമ്മുകയും അല്ലഹുവിനെ സ്തുതിക്കുകയും ചെയ്താല്‍ അവന് നന്‍മക്കായി പ്രാര്‍ത്ഥിക്കല്‍ അവന്‍റെ അടുത്തുള്ള മുസ്ലിമിന് ബാധ്യതയാണ്.


    ഈ ഹദീസില്‍ പറയപ്പെട്ട രണ്ടാളുകള്‍, അവര്‍: ആമിറു ബ്നുത്ത്വുഫൈലും, അദ്ദേഹത്തിന്‍റെ സഹോദര പുത്രനുമാണ്.


    തുമ്മുമ്പോള്‍ കൈകൊണ്ടോ ടവ്വല്‍ കൊണ്ടോ വായ മറച്ച് വെക്കണം. നമ്മുടെ വായില്‍ നിന്ന് പുറത്ത് വരുന്നവ മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന വിധത്തിലാക്കരുത്.


    തുമ്മിയാല്‍ അടുത്തുള്ളവര്‍ കേള്‍ക്കത്തക്കവിധം الحمد لله (അല്‍ഹംദുലില്ലാഹ്) എന്ന് തുമ്മിയവന്‍ പറയണം.


    ഇത് കേള്‍ക്കുന്നവന്‍ يرحمكم الله (യര്‍ഹംകുമുല്ലാഹു) എന്ന് പറയണം, അല്ലാഹു താങ്കള്‍ക്ക് കരുണ ചെയ്യട്ടെ എന്നാണ് അതിന്‍റെ അര്‍ത്ഥം.


   അടുത്തുള്ളവന്‍ ഇത് പറഞ്ഞാല്‍ തുമ്മിയവന്‍ വീണ്ടും (يهديكم الله ويصلح بالكم) യഹ്ദീകമുല്ലാഹു വയുസ്വ്ലിഹു ബാലകും (അല്ലാഹു താങ്കളെ സന്മാര്‍ഗ്ഗത്തിലാക്കുകയും, താങ്കളുടെ അവസ്ഥകള്‍ നന്നാക്കുകയും ചെയ്യട്ടെ) എന്ന് പ്രാര്‍ത്ഥിക്കണം.


   തുമ്മുന്നവന്‍ അല്‍ഹംദുലില്ലാഹ് എന്ന് മനസ്സില്‍ പറഞ്ഞാല്‍ പോരാ..

 അടുത്തുള്ളവന്‍ തുമ്മിയവന്‍റെ സ്തുതി കേട്ടാല്‍ മാത്രമേ അവന് കാരുണ്യം ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതുള്ളൂ.

 ഇത്തരം പ്രാര്‍ത്ഥനകള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവയുടെ അര്‍ത്ഥം അറിഞ്ഞാല്‍ അവ കൂടുതല്‍ ശ്രേഷ്ടമാകും.


 വിശ്വാസികള്‍ തമ്മിലുള്ള സ്നേഹബന്ധങ്ങള്‍ സുദൃഢമാകാനും യോജിപ്പിനും ഇത്തരം നന്‍മകള്‍ കാരണമാകും.



No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...