ഫോളോ ചെയ്യാം

Tuesday, 5 November 2024

മയ്യിത്ത് നമസ്കാരത്തിന്‍റെ രൂപം_كيفية الصلاة على الميت




 

كيفية الصلاة على الميت

മയ്യിത്ത് നമസ്കാരത്തിന്‍റെ രൂപം

മയ്യിത്ത് നമസ്കാരത്തിന് മുമ്പ്: 

    ഒരാള്‍ മരിച്ചാല്‍ ഉടന്‍ മയ്യിത്തിന്‍റെ കണ്ണുകള്‍ പൂട്ടുകയും മയ്യിത്തിന്‍റെ വയര്‍ വീര്‍ക്കാതിരിക്കാന്‍ വയറിന്‍ മേല്‍ വല്ലതും വെക്കുകയും ചെയ്യേണ്ടതാണ്. വേഗം മരണാനന്തര കര്‍മങ്ങള്‍ ചെയ്യാന്‍ മുസ്ലീംകള്‍ ശ്രദ്ധിക്കണം. മരിച്ച നാട്ടില്‍ തന്നെ മറവ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

    മയ്യിത്തിനെ കുളിപ്പിച്ചതിന് ശേഷം കഫ്ന്‍ ചെയ്ത് കഴിഞ്ഞാല്‍ അതിനെ ചുമന്ന് കൊണ്ട് വേഗത്തില്‍ നടക്കണം. ചുമന്ന് കൊണ്ട് പോകുന്ന സന്ദര്‍ഭത്തില്‍ ആളുകള്‍ക്ക് മയ്യിത്തിന്‍റെ മുമ്പിലും പിമ്പിലും വലത് ഭാഗത്തും ഇടത് ഭാഗത്തുമായി നടക്കാവുന്നതാണ്. ഈ സന്ദര്‍ഭത്തില്‍ ഉറക്കെ ദിക്റുകള്‍ ചൊല്ലുന്നതിന് തെളിവുകള്‍ ഇല്ല.

മയ്യിത്ത് നമസ്കാരം: 

    എല്ലാ നമസ്കാരത്തിനുമെന്ന പോലെ മയ്യിത്ത് നമസ്കാരത്തിനും ശുചിത്വം, വുദൂഅ്, നഗ്നത മറക്കല്‍, ഖിബ്ലക്ക് അഭിമുഖമായി നില്‍ക്കല്‍, നിയ്യത്ത് ഉണ്ടായിരിക്കല്‍ തുട ങ്ങിയവ പാലിക്കേണ്ടതാണ്. 

മയ്യിത്ത് പുരുഷനാണെങ്കില്‍ മയ്യിത്തിന്‍റെ തലയുടെ ഭാഗത്തും, സ്ത്രീയാണെങ്കില്‍ മയ്യിത്തിന്‍റെ മധ്യത്തിലുമാണ് ഇമാം നില്‍ക്കേണ്ടത്. മറ്റുള്ളവര്‍ ഇമാമിന് പിന്നില്‍ മൂന്ന് സ്വഫ്ഫുകളായി നില്‍ക്കണം.


നാല് തക്ബീറുകളാണ് ഈ നമസ്കാരത്തിന് ഉള്ളത്.  

ഓരോ തക്ബീറിനോടൊപ്പവും രണ്ട് കൈകള്‍ ചുമലുകള്‍ക്ക് നേരെ ഉയര്‍ത്തിയ ശേഷം നെഞ്ചുകളില്‍ വെക്കേണ്ടണ്ടതാണ്.

ഒന്നാം തക്ബീറിന് ശേഷം സൂറത്തുല്‍ ഫാതിഹ ഓതുക:

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) الرَّحْمَنِ الرَّحِيمِ (3) مَالِكِ يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اهْدِنَا الصِّرَاطَ الْمُسْتَقِيمَ (6) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (7)  الفاتحة: ١ - ٧   

ശേഷം മുകളില്‍ പറഞ്ഞപോലെ കൈകള്‍ ചുമലുകള്‍ക്ക് നേരെ ഉയര്‍ത്തി രണ്ടാമത്തെ തക്ബീര്‍ ചൊല്ലിയതിന് ശേഷം നബി صلى الله عليه وسلم യുടെ പേരില്‍ സ്വലാത്ത് ചൊല്ലുക:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ - (أخرجه البخاري )

അര്‍ത്ഥം: "അല്ലാഹുവേ, മുഹമ്മദ് നബിയോടും അദ്ദേഹത്തിന്‍റെ കുടുംബത്തോടും നീ കരുണ കാണിക്കേണമേ, ഇബ്രാഹീം നബിയോടും അദ്ദേഹത്തിന്‍റെ കുടുംബത്തോടും നീ കരുണ കാണിച്ചത് പോലെ. തീര്‍ച്ചയായും നീ സ്തുത്യര്‍ഹനും മഹാനുമത്രെ. മുഹമ്മദ് നബിയേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ, ഇബ്രാഹീം നബിയേയും കുടുംബത്തേയും നീ അനുഗ്രഹിച്ചത് പോലെ. തീര്‍ച്ചയയും നീ സ്തുത്യര്‍ഹനും മഹാനുമത്രെ".

മൂന്നാമത്തെ തക്ബീറിന്ന് ശേഷം 

മയ്യിത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക: പ്രാര്‍ത്ഥന വ്യത്യസ്ഥ രൂപങ്ങളില്‍ ഹദീസുകളില്‍ കാണാം. ഒരു രൂപം താഴെ ചേര്‍ക്കുന്നു:

اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ وَعَافِهِ وَاعْفُ عَنْهُ وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَضَ مِنَ الدَّنَسِ وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ وَأَهْلاً خَيْرًا مِنْ أَهْلِهِ وَزَوْجًا خَيْرًا مِنْ زَوْجِهِ وَأَدْخِلْهُ الْجَنَّةَ وَأَعِذْهُ مِنْ عَذَابِ الْقَبْرِ أَوْ مِنْ عَذَابِ النَّارِ‏. (‏أخرجه  مسلم)

അര്‍ത്ഥം: അല്ലാഹുവേ, ഇയാള്‍ക്ക് നീ പൊറുത്ത് കൊടുക്കുകയും കാരുണ്യം കാണിക്കുകയും ചെയ്യേണമേ. ഇയാള്‍ക്ക് സൗഖ്യം നല്‍കുകയും ഇയാളോട് വിട്ടുവീഴ്ച കാണിക്കുകയും ചെയ്യേണമേ. ഇയാള്‍ക്ക് മാന്യമായ ആദിത്യം നല്‍കുകയും ഇയാളുടെ പ്രവേശനസ്ഥലം വിശാലമാക്കുകയും ചെയ്യേണമേ. വെള്ളം കൊണ്ടും മഞ്ഞ് കൊണ്ടും ആലിപ്പഴം കൊണ്ടും ഇയാളെ കഴുകേണമേ. വെള്ള വസ്ത്രം അഴുക്കില്‍ നിന്ന് ശുദ്ധിയാക്കപ്പെടുന്നത് പോലെ ഇയാളെ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ. ഇയാളുടെ വീടിനേക്കാള്‍ ഉത്തമമായ ഒരു വീടും ഇയാളുടെ കുടുംബത്തേക്കാള്‍ ഉത്തമമായ ഒരു കുടുംബത്തേയും ഇയാളുടെ ഇണയേക്കാള്‍ ഉത്തമമായ ഒരു ഇണയേയും പകരം നല്‍കേണമേ. ഇയാളെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ക്വബ്റിലെ ശിക്ഷയില്‍ നിന്നും (അല്ലെങ്കില്‍) നരകശിക്ഷയില്‍ നിന്നും രക്ഷിക്കുകയും ചെയ്യേണമേ. (മുസ്ലിം)

മയ്യിത്ത് ചെറിയ കുട്ടിയുടേതാണ് എങ്കില്‍ اللَّهُمَّ اجْعَلْهُ لَنَا فَرَطًا وَسَلَفًا وَأَجْرًا  എന്ന് പ്രാര്‍ത്ഥിക്കാവുന്നതാണ്.

നാലാമത്തെ തക്ബീറിന് ശേഷം: അല്‍പം മൗനം പാലിച്ച് വലത് ഭാഗത്തേക്ക് സലാം പറയേണ്ടതാണ്. ഇമാം ഒരു ഭാഗത്തേക്ക് മാത്രം സലാം പറയുന്നുള്ളൂ എങ്കില്‍ പിന്നിലുള്ളവരും അങ്ങനെ തന്നെ ചെയ്യേണ്ടതാണ്. വലത് ഭാഗത്തേക്ക് മാത്രം സലാം പറയുന്നതില്‍ ഹദീസ് സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. രണ്ട് ഭാഗത്തേക്ക് സലാം പറഞ്ഞാലും കുഴപ്പമില്ല.


ജമാഅത്തായി മയ്യിത്ത് നമസ്കാരം നിര്‍വഹിക്കുമ്പോള്‍ വൈകി വരുന്നവര്‍ ഇമാമിനോടൊപ്പം ചേരുകയും അവന്‍റെ ആദ്യത്തെ തക്ബീറിന് ശേഷം ഫാതിഹയും ശേഷമുള്ള തക്ബീറുകള്‍ക്ക് ശേഷം സ്വലാത്തും പ്രാര്‍ത്ഥനയും ക്രമപ്രകാരം നിര്‍വഹിക്കുകയും ചെയ്യണം. ഇമാം സലാം വീട്ടിയതിന് ശേഷം വൈകി വന്ന ആള്‍ക്ക് ബാക്കി തക്ബീറുകള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്.


ആര്‍ക്കെങ്കിലും മയ്യിത്ത് നമസ്കാരം ജമാഅത്തായി നിര്‍വ്വഹിക്കുന്നതിന് കഴിഞ്ഞിട്ടില്ലെങ്കില്‍ അവര്‍ക്ക് ക്വബ്റിന്ന് അടുത്ത് ചെന്ന് ക്വബ്റിനെ തന്റേയും ഖിബ്ലയുടേയും ഇടയിലാക്കി നമസ്കരിക്കാം.


മറഞ്ഞ മയ്യിത്തിന് (അഥവാ മുമ്പില്‍ ഇല്ലാത്ത മയ്യിത്തിന്) വേണ്ടി നമസ്കരിക്കുന്നതില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇങ്ങനെയുള്ള മയ്യിത്തിന് ആരും നമസ്കരിച്ചിട്ടില്ലെങ്കില്‍ ഇത് അനുവദനീയമാണ്.


മറവ് ചെയ്ത് കഴിഞ്ഞാല്‍ മയ്യിത്തിന് സ്ഥൈര്യത്തിനും പാപമോചനത്തിനും വേണ്ടി തഥ്ബീത് ചൊല്ലേണ്ടതാകുന്നു. ഒരു ഹദീസ് കാണുക:

عَنْ عُثْمَانَ بْنِ عَفَّانَ قَالَ كَانَ النَّبِىُّ صلى الله عليه وسلم إِذَا فَرَغَ مِنْ دَفْنِ الْمَيِّتِ وَقَفَ عَلَيْهِ فَقَالَ اسْتَغْفِرُوا لأَخِيكُمْ وَسَلُوا لَهُ التَّثْبِيتَ فَإِنَّهُ الْآنَ يُسْأَلُ - رواه أبو داود -  قال الألباني : صحيح

ഉസ്മാന്‍ ബ്നു അഫ്ഫാന്‍ رضي الله عنه പറഞ്ഞു: മയ്യിത്ത് മറമാടിയ ശേഷം നബി صلى الله عليه وسلم  ക്വബ്റിന്‍റെ അടുക്കല്‍ നിന്ന് കൊണ്ട് ഇപ്രകാരം പറയാറുണ്ടായിരുന്നു: "നിങ്ങള്‍ നിങ്ങളുടെ സഹോദരന്ന് വേണ്ടി പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തിന് തഥ്ബീത്ത് (സ്ഥൈര്യം) ചോദിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഇപ്പോള്‍ അദ്ദേഹം ചോദ്യം ചെയ്യപ്പെടുകയാണ്." 

       തഥ്ബീത്തിന്‍റെ പ്രാര്‍ത്ഥന കൃത്യമായി ഹദീസുകളില്‍ വന്നിട്ടില്ലെങ്കിലും ഈ ഹദീസിനെ ആസ്പദമാക്കി നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം:

 اللهم اغْفِرْ لَهُ، اللهم ثَبِّتْهُ عِنْدَ السُّؤَالِ، اللهم ثَبِّتْهُ عَلَى الْحَقِّ

 അല്ലാഹുവേ, നീ അദ്ദേഹത്തിന് പൊറുത്തു കൊടുക്കേണമേ അല്ലാഹുവേ ചോദിക്കപ്പെടുന്ന സമയം അദ്ദേഹത്തിന് നീ സ്ഥൈര്യം നല്‍കേണമേ!.. അല്ലാഹുവേ അദ്ദേഹത്തെ നീ സത്യത്തില്‍ ഉറപ്പിച്ച് നിര്‍ത്തേണമേ.

ക്വബ്ര്‍ സന്ദര്‍ശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന:

السَّلاَمُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ وَإِنَّا إِنْ شَاءَ اللَّهُ لَلاَحِقُونَ أَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ- مسلم

Rectangle: Rounded Corners: X¿mdm¡nbXv : A_qAÐn lmZn þ HXmbn
hnXcWw: aZo\ Ckzvemlo skâÀ akvPnZp A_oZdn\v kao]w þ AÂaZo\ AÂap\Æd

സത്യവിശ്വാസികളിലും മുസ്ലീംകളിലും പെട്ട ഈ ഭവനങ്ങളിലെ ആളുകളായ നിങ്ങള്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള സമാധാനമുണ്ടാവട്ടെ, നിശ്ചയം ഞങ്ങളും (നിങ്ങളോടൊപ്പം) ചേരുന്നവര്‍ തന്നെയാണ്. ഞാന്‍ ഞങ്ങള്‍ക്കും നിങ്ങള്‍ക്കും വേണ്ടി അല്ലാഹുവിനോട് സുഖത്തെ ചോദിക്കുന്നു.

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...