عن جابر رضي الله عنه قَالَ : قَالَ رَسُول
الله صلى الله عليه وسلم: مَا مِنْ مُسْلِمٍ يَغْرِسُ غَرْساً إلاَّ
كَانَ مَا أُكِلَ مِنْهُ لَهُ صَدَقَةً، وَمَا سُرِقَ مِنهُ لَهُ صَدَقَةً، وَلاَ يَرْزَؤُهُ
أَحَدٌ إلاَّ كَانَ لَهُ صَدَقَةً - رواه مسلم
ജാബിര്‍ رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറഞ്ഞു: ഒരു മുസ്ലിം ഒരു ചെടി നാട്ടിട്ട് (അതിന്‍റെ ഫലങ്ങളില്‍ നിന്ന്) അതില്‍ നിന്ന് തിന്നപ്പെട്ടാല്‍ അതവന് സ്വദഖയാണ്, അതില്‍ നിന്ന് മോഷ്ടി ക്കപ്പെട്ടാലും അതവന് സ്വദഖയാണ്, ആരെങ്കിലും അതിനെ നശിപ്പിച്ചാല്‍ അതും അവന് സ്വദഖയാണ്.
عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ،
قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَا مِنْ مُسْلِمٍ
يَغْرِسُ غَرْسًا، أَوْ يَزْرَعُ زَرْعًا، فَيَأْكُلُ مِنْهُ طَيْرٌ أَوْ إِنْسَانٌ
أَوْ بَهِيمَةٌ، إِلَّا كَانَ لَهُ بِهِ صَدَقَةٌ»-متفق عليه
അനസ് رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: ഏതൊരു മുസ്ലിം ഒരു ചെടി നടുകയോ ഒരു കൃഷി ചെയ്യുകയോ ചെയ്തിട്ട് അതില്‍ നിന്ന് പക്ഷിയോ, മനുഷ്യനോ, മൃഗങ്ങളോ തിന്നാല്‍ അത് അവന് ധര്‍മമാണ്.
പാഠങ്ങള്‍:
ഒരു മുസ്ലിമിന് തന്‍റെ പരിസ്ഥിതിയുമായുള്ള ബന്ധം അറിയിക്കുന്ന ഹദീസുകളാണിവ.
ഒരാള്‍ ഒരു മരത്തൈ നട്ടാല്‍ അത് ഒരു പുണ്യമുള്ള കാര്യമാണ്.
അതില്‍ നിന്ന് പറവകളോ, മൃഗങ്ങളോ, മനുഷ്യരോ ഭക്ഷിക്കുകയോ, ആരെങ്കിലും അതില്‍ നിന്ന് മോഷ്ടിക്കുകയോ, അതിനെ ആരെങ്കിലും നശിപ്പിക്കുകയോ ചെയ്താല്‍ വരെ അതവന് ധര്‍മമായി മാറും.
സ്ഥിരമായി നില്‍ക്കുന്ന ദാനധര്‍മത്തില്‍ പെട്ട ഒരു കാര്യമാണിത്. മരങ്ങള്‍ വെച്ച് പിടിപ്പിക്കല്‍ അത്യാവശ്യമായ ഘട്ടത്തില്‍ ജീവിക്കുന്ന നമ്മള്‍ വില നല്‍കേണ്ടതായ ഒരു പാഠമാണിത്.

No comments:
Post a Comment