عَنْ أَنَسٍ، قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ
«لاَ يُؤْمِنُ أَحَدُكُمْ، حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ
وَالنَّاسِ أَجْمَعِينَ»-صحيح مسلم
അനസ് رضي الله عنه നിവേദനം. നബി صلى الله عليه وسلم പറഞ്ഞു: ഒരാള്‍ക്ക് തന്‍റെ പിതാവിനേക്കാളും, സന്തതിയേക്കാളും, മുഴുവന്‍ ജനങ്ങളേക്കാളും ഏറ്റവും ഇഷ്ടം ഞാന്‍ ആയിരിക്കുന്നത് വരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല.
عن ابن عباس
سمع عُمَر رضي الله عنه يَقُولُ عَلَى المِنْبَرِ سَمِعْتُ النَّبِيَّ صَلّى اللهُ
عَلَيْهِ وَسَلَّمَ يَقُولُ لا تَطْرُونِي كَمَا أَطَرَتِ النَّصَارَى ابْنَ مَرْيَمَ
فَإِنَّمَا أَنَا عَبْدُهُ فَقُولُوا عَبْدُ اللهِ وَرَسُولُهُ-
البخاري
ഇബനു അബ്ബാസ് رضي الله عنهما ഉമര്‍ رضي الله عنه മിമ്പറില്‍ വെച്ച് പറയുന്നതായി കേട്ടു. ഉമര്‍ رضي الله عنه പറഞ്ഞു: ഞാന്‍ നബി صلى الله عليه وسلم പറയുന്നതായി കേട്ടു: ക്രിസ്ത്യാനികള്‍ ഇബ്നു മര്‍യമിനെ അമിതമായി പുകഴ്ത്തിയത് പോലെ നിങ്ങള്‍ എന്നെ അമിതമായി പുകഴ്ത്തരുത്. നിശ്ചയം ഞാന്‍ അല്ലാഹുവിന്‍റെ അടിമയാണ്. അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ അടിമ എന്നും അവന്‍റെ റസൂല്‍ എന്നും പറഞ്ഞു കൊള്ളുക.
പാഠങ്ങള്‍:
റസൂല്‍ صلى الله عليه وسلم യെ സ്നേഹിക്കേണ്ടതിന്‍റെ പ്രാധാന്യം അറിയിക്കുന്ന ഹദീസ് ആണിത്.
മുസ്ലീംകള്‍ റസൂല്‍ صلى الله عليه وسلم യെ നന്നായി സ്നേഹിക്കണം.
ഒരാളിലേക്ക് ഏറ്റവും അടുത്ത സ്വന്തക്കാരേക്കാളും കൂടുതല്‍ അയാള്‍ക്ക് റസൂല്‍ صلى الله عليه وسلم യോട് സ്നേഹം വേണം എന്നാണ് മതം പഠിപ്പിക്കുന്നത്.
ഏതൊരുവനും അവന്‍റെ സ്വന്തത്തേക്കാളും അധികം റസൂല്‍ صلى الله عليه وسلم യെ സ്നേഹിക്കണം എന്നും ഹദീസില്‍ വന്നിട്ടുണ്ട്.
റസൂല്‍ صلى الله عليه وسلم യെ സ്നേഹിക്കുന്നവനില്‍ റസൂല്‍ صلى الله عليه وسلم പഠിപ്പിച്ച അധ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന സാഹചര്യം ഉണ്ടാകും.
റസൂല്‍ صلى الله عليه وسلم യെ സ്നേഹിക്കുന്നു എന്ന് നാവ് കൊണ്ട് പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. മറിച്ച് റസൂല്‍ صلى الله عليه وسلم യുടെ സുന്നത്ത് ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് ജീവിക്കണം.
വര്‍ഷത്തില്‍ ഒരിക്കല്‍ റബീഉല്‍അവ്വലില്‍ പ്രകടിപ്പിക്കുന്ന സ്നേഹം കൊണ്ടും കാര്യമില്ല. അങ്ങനെ സ്നേഹിക്കാന്‍ മതത്തില്‍ ഒരു തെളിവും ഇല്ല തന്നെ.
വിശ്വാസി മരണം വരെ റസൂല്‍ صلى الله عليه وسلم യെ സ്നേഹിക്കുന്നവനായിരിക്കും.
മതം പഠിപ്പിക്കാത്ത കാര്യങ്ങള്‍ ചെയ്ത് കൊണ്ടല്ല റസൂല്‍ صلى الله عليه وسلم യെ സ്നേഹിക്കേണ്ടത്. മറിച്ച് മതം പഠിപ്പിച്ച കാര്യങ്ങള്‍ കൊണ്ടാണത് ചെയ്യേണ്ടത്.
സ്വഹാബത്ത് നബി صلى الله عليه وسلم യെ സ്നേഹിച്ച പോലെയായിരിക്കണം നമ്മളും സ്നേഹിക്കേണ്ടത്.
നബിസ്നേഹത്തിന്‍റെ പേരില്‍ റസൂല്‍ صلى الله عليه وسلم യെ അമിതമായി പാടിപ്പുകഴ്ത്താനും പാടില്ല.
അതാണ് രണ്ടാമത്തെ ഹദീസില്‍ അറിയിക്കുന്നത്. അങ്ങനെ ചെയ്യല്‍ ക്രിസ്ത്യാനികളുടെ ചര്യയാണ്.
അവര്‍ ഇബനുമര്‍യമിനെ അമിതമായി പാടിപ്പുകഴ്ത്തുന്നവരാണ്.
ഇത്തരം ബിദ്അത്തുകള്‍ എല്ലാം ഒഴിവാക്കണം.

No comments:
Post a Comment