ഫോളോ ചെയ്യാം

Thursday, 21 November 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 46 دروس الحديث - നന്‍മകള്‍ അധികരിപ്പിക്കുക, മറ്റുള്ളവരെ ആക്ഷേപിക്കേണ്ടതില്ല

 


عَنْ أَنَسِ بْنِ مَالِكٍ قَالَ: «كُنَّا نُسَافِرُ مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَلَمْ يَعِبِ الصَّائِمُ عَلَى المُفْطِرِ، وَلاَ المُفْطِرُ عَلَى الصَّائِمِ»-  رواه البخاري

അനസുബ്നു മാലിക് h പറഞ്ഞു: ഞങ്ങള്‍ നബി g യുടെ കൂടെ യാത്ര ചെയ്യുമായിരുന്നു, അപ്പോള്‍ നോമ്പെടുക്കുന്നവര്‍ നോമ്പെടുക്കാത്തവരേയും, നോമ്പെടുക്കാത്തവര്‍ നോമ്പെടുത്തവരേയും ആക്ഷേപിച്ചിരുന്നില്ല. (ബുഖാരി, മുസ്ലിം)


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍


 ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അനസു ബ്നു മാലിക്  h, മരണം: ഹി-92


 യാത്രയില്‍ നോമ്പ് അനുഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട ഹദീസാണിത്.ഫര്‍ദ്വ് നോമ്പുകളും, സുന്നത്ത് നോമ്പുകളും ഈ ഹദീസിന്‍റെ പരിധിയില്‍ വരും.


 യാത്രയില്‍ നോമ്പ് ഒഴിവാക്കാന്‍ ഇളവുണ്ട്. ഫര്‍ദ്വ് നോമ്പുകള്‍ പിന്നീട് നോറ്റ് വീട്ടിയാല്‍ മതി. യാത്രയില്‍ കഴിവുള്ളവന് നോമ്പ് അനുഷ്ടിക്കാനും അനുവാദമുണ്ട്.


 യാത്രയില്‍ ആരോഗ്യമുള്ളവന്‍ നോമ്പ് അനുഷ്ടിച്ചാല്‍ അനുഷ്ടിക്കാത്തവന്‍ നോമ്പെടുത്തവനെ ആക്ഷേപിക്കരുത്. തിരിച്ചും ആക്ഷേപമുണ്ടാകരുത്.


 എന്നാല്‍ ബലഹീനനായ ഒരാള്‍ക്ക് യാത്രയില്‍ നോമ്പെടുക്കാന്‍ പ്രയാസമായാല്‍ അവന് ഒഴിവാക്കാവുന്നതാണ്. ഫര്‍ദ്വ് നോമ്പാണ് യാത്രയില്‍ ഒഴിവാക്കുന്നതെങ്കില്‍ പിന്നീട് അത് നോറ്റ് വീട്ടണം.


 ഇത്തരം വിഷയങ്ങളില്‍ പരസ്പര ആക്ഷേപങ്ങളും തര്‍ക്കങ്ങളും ഉണ്ടാവാന്‍ പാടില്ല എന്ന് ഹദീസ് പഠിപ്പിക്കുന്നു.


ഐച്ഛിക കാര്യങ്ങള്‍ സ്ഥിരമായി ചെയ്യുന്ന ആള്‍ അങ്ങനെ ചെയ്യാത്തവരെ ആക്ഷേപിക്കാന്‍ തെളിവില്ല. അവ ചെയ്യുന്നവന് ചെയ്യാത്തവരെ ഉപദേശിക്കാവുന്നതാണ്. നബി g ഇബ്നു ഉമര്‍ رضي الله عنهما നെ ഉപദേശിച്ചത് പോലെ, നബി g പറഞ്ഞു: രാത്രി നമസ്കാരം നിര്‍വ്വഹിച്ചിരുന്നെങ്കില്‍ അബ്ദുല്ല എത്ര അനുഗ്രഹീതനായ മനുഷ്യനാണ്..., ഈ രൂപത്തിലാണ് ഉപദേശങ്ങള്‍ നല്‍കേണ്ടത്. ആക്ഷേപ രൂപത്തിലല്ല.

 

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...